ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ ഫ്ലാറ്റായി 16523 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്നലത്തെ ഡൌൺ ട്രെൻഡ് ലൈൻ തകർത്തുകൊണ്ട് മുന്നിലേക്ക് കയറി. എന്നാൽ കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ തട്ടിയ സൂചിക 70 പോയിന്റുകൾ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 84 പോയിന്റുകൾ/0.5 ശതമാനം മുകളിലായി 16605 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36026 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറി 36000ൽ സമ്മർദ്ദം രേഖപ്പെടുത്തി. ഈ നില മറികടക്കാൻ സാധിക്കാതിരുന്ന സൂചിക അവിടെ അസ്ഥിരമായി നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 228 പോയിന്റുകൾ/ 0.64 ശതമാനം മുകളിലായി 36201 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഫാർമ (-0.47%) ഒഴികെയുള്ള എല്ലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി മീഡിയ നിഫ്റ്റി പി.എസ.യു ബാങ്ക് എന്നിവ 1 ശതമാനത്തിന് മുകളിൽ മുന്നേറ്റം നടത്തി.

പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഒന്നാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ IndusInd Bank (+7.8%)  ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.


ബാങ്കിംഗ് ഇതര ഓഹരികളായ Bajaj Finance (+3.1%), Bajaj Finserv (+2.3%), M&M Fin (+2.4%), SRTrans Fin (+3.8%), Muthoot (+1.9%), Manappuram (+2%), L&T Finance (+1.9%) എന്നിവ നേട്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായം 38 ശതമാനം ഉയർന്നതിന് പിന്നാലെ Tata Communication (+10%) ഓഹരി നേട്ടത്തിൽ അടച്ചു.


Dr Reddy (-1.9%), Cipla (-1.3%) എന്നീ ഫാർമ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് Gland Pharma (-5.8%) ഓഹരി നഷ്ടത്തിൽ അടച്ചു.

ITC (+0.45%) ഓഹരി 300 രൂപ മറികടന്നു.

ഒന്നാം പാദഫലങ്ങൾ വരാനിരിക്കെ RBL Bank (+3.8%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ചു.

Cummins India (+5.3%) പുതിയ ഉയരങ്ങൾ സ്വന്തമാക്കി. ഓഹരി 4 ആഴ്ച കൊണ്ട് 30 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്.

ഒന്നാം പാദഫലങ്ങൾക്ക് ശേഷം HindZinc (+1.4%), IDBI Bank (+1.6%), CSB Bank (+1.4%), PCBL (+1.2%), PVR (+1.5%), Ramkrishna Forgings (+6.6%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

നിഫ്റ്റി തുടർച്ചയായി അഞ്ചാം ദിനവും മുകളിലേക്ക് കയറി 16600ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. ചാഞ്ചാട്ടങ്ങൾക്ക് ഒപ്പം സൂചിക ദിവസം മുഴുവൻ 16,500-16,585 എന്ന റേഞ്ചിനുള്ളിൽ തന്നെയാണ് വ്യാപാരം നടത്തിയത്.

സൂചികയ്ക്ക് 16,800 ശക്തമായ പ്രതിബന്ധവും 16500, 16300 എന്നിവ ശക്തമായ സപ്പോർട്ടായും കാണപ്പെടുന്നു.

35900ൽ സപ്പോർട്ട് എടുത്ത് കൊണ്ട് ബാങ്ക് നിഫ്റ്റി ബുള്ളിഷായി നിൽക്കുകയാണ്. 36300 മറികടന്നാൽ സൂചിക വൈകാതെ 36600- 37000ലേക്ക് എത്തിയേക്കും.

റിലയൻസിന്റെ ഒന്നാം പാദഫലങ്ങൾ നാളെ പുറത്തുവരും. 2500, 2540, 2570 എന്നീ ലെവലുകളിൽ മുകളിലേക്ക് ശ്രദ്ധിക്കുക. 2450, 2370 എന്നിവ സപ്പോർട്ട് ആയി പരിഗണിക്കാം.

യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം വരാനിരിക്കെ ആഗോള വിപണികൾ ശ്രദ്ധയോടെയാണ് വ്യാപാരം നടത്തുന്നത്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement