ഇന്നത്തെ വിപണി വിശകലനം
ആഗോള വിപണികളുടെ പിന്തുണ ലഭിക്കാത്തതിന് പിന്നാലെ താഴേക്ക് വീണ് ഇന്ത്യൻ വിപണി.
നിഫ്റ്റി ഇന്ന് ഗ്യാപ്പ് ഡൌണിൽ 17077 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം പിന്നീട് ഇത് മറികടക്കാൻ സാധിച്ചില്ല. 17000 എന്ന സപ്പോർട്ട് തകർത്ത് താഴേക്ക് വീണ സൂചിക ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടെടുക്കൽ നടത്താൻ തീരുമാനിച്ചെങ്കിലും വിപണി പൊതുവെ ദുർബലമായതിനാൽ അതിന് സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 162 പോയിന്റുകൾ/ 0.94 ശതമാനം താഴെയായി 17038 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
36077 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിക്ക് ഇന്ന് വീണ്ടെടുക്കൽ നടത്താൻ സാധിച്ചില്ല. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 400 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 376 പോയിന്റുകൾ/ 1.03 ശതമാനം താഴെയായി 36028 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഏറെയും മേഖലാ സൂചികകൾ ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി ഫിൻസെർവ്(-1.4%), ബാങ്ക് നിഫ്റ്റി(-1%) എന്നിവ നഷ്ടത്തിൽ അടച്ചു. നിഫ്റ്റി മീഡിയ(+0.07%) ഫ്ലാറ്റായി കാണപ്പെട്ടു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിൽ അടച്ചു. അതേസമയം യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തിയത്.
നിർണായക വാർത്തകൾ
കഴിഞ്ഞ ദിവസം കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചതിന് പിന്നാലെ Hero MotoCorp(+3.85%) ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി.
നാലാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ Bajaj Finance (-7.24%) ഇന്ന് താഴേക്ക് കൂപ്പുകുത്തി. ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Bajaj Finserv(-3.94%) ഓഹരിയും നഷ്ടത്തിൽ അടച്ചു.
ടയർ ഓഹരികളായ Apollo Tyres(+2.96%), Balkrishna Industries(+2.90%) എന്നിവ വിപണി താഴേക്ക് വീണപ്പോഴും മുകളിലേക്ക് കയറി.
നാലാം പാദത്തിൽ അറ്റാദായം 60 ശതമാനത്തിലേറെ ഇടിഞ്ഞതിന് പിന്നാലെ UTI AMC (7.51%) ഇന്ന് തകർന്നടിഞ്ഞു.
നാലാം പാദത്തിൽ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 107 ശതമാനം ഉയർന്നതിന് പിന്നാലെ Mahindra Logistics ഓഹരി 7.34 ശതമാനത്തിന്റെ മുന്നേറ്റം കാഴ്ചവച്ചു.
വിപണി മുന്നിലേക്ക്
ആഗോള വിപണികൾ നഷ്ടത്തിലേക്ക് വീണതിനൊപ്പം ഇന്ത്യൻ വിപണിയെ കൂടി താഴേക്ക് വലിച്ചു. യുഎസ് വിപണി താഴേക്ക് വീണ് നഷ്ടത്തിൽ അടച്ചതിനെ തുടർന്ന് ഇന്നലത്തെ നേട്ടം നിലനിർത്താൻ നിഫ്റ്റിക്ക് ഇന്ന് സാധിച്ചില്ല.
റിലയൻസ് ഓഹരി ഇന്ന് 52 ആഴ്ചയിലെ ഉയർന്ന നില രേഖപ്പെടുത്തി. ശേഷം ഉയർന്ന നിലയായ 2828ൽ നിന്നും 2 ശതമാനമാണ് ഓഹരി ഇന്ന് താഴേക്ക് വീണത്. അതേസമയം എച്ച്.ഡി.എഫ്.സി ബാങ്ക് 52 ആഴ്ചയിലെ താഴ്ന്ന നിലയ്ക്ക് അടുത്തായി അസ്ഥിരമായി നിൽക്കുകയാണ്. ഓഹരിയിൽ ഏത് നിമിഷവും വീണ്ടെടുക്കൽ നടന്നേക്കാം. ശ്രദ്ധിക്കുക.
നിഫ്റ്റിയിൽ വരും ദിവസങ്ങളിൽ താഴേക്ക് 17,050, 17,000,16,950, 16,900 എന്ന നിലകൾ ശ്രദ്ധിക്കാവുന്നതാണ്. നിഫ്റ്റി ഐടി വീണ്ടെടുക്കലിനുള്ള സൂചനകൾ ഒന്നും തന്നെ നൽകുന്നില്ല. സൂചിക ഇപ്പോഴും എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 25 ശതമാനം താഴെയാണുള്ളത്. സൂചിക വീണ്ടും ട്രെൻഡ് ലൈനിൽ സപ്പോർട്ട് രേഖപ്പെടുത്തിയതായി കാണാം.
യൂറോപ്യൻ വിപണികൾ രാവിലെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണെങ്കിലും പിന്നീട് തിരികെ കയറി. ഇത് ഇന്ത്യൻ വിപണി നാളെ വീണ്ടെടുക്കൽ നടത്തുമെന്ന പ്രതീക്ഷ നൽകുന്നു.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

