ഇന്നത്തെ വിപണി വിശകലനം


രൂക്ഷമായ ചാഞ്ചാട്ടത്തിനൊപ്പം വിപണി നേരിയ നഷ്ടത്തിൽ അടച്ചു.

ഗ്യാപ്പ് അപ്പിൽ 17294 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് തകർന്ന് താഴേക്ക് വീണു. തിരികെ കയറാൻ ശ്രമംനടത്തിയെങ്കിലും അതിന് സാധിക്കാതിരുന്ന സൂചിക 17080ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം വിപണി ശക്തമായ വീണ്ടെടുക്കൽ നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 70 പോയിന്റുകൾ/ 0.40 ശതമാനം താഴെയായി 17153 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ 35709 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് ഉച്ചവരെ 36500ന് അടുത്തായി വ്യാപാരം നടത്തി. കുത്തനെ താഴേക്ക് വീണ വിപണി അവസാന നിമിഷം തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 177 പോയിന്റുകൾ/ 0.33 ശതമാനം താഴെയായി 35410 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി റിയൽറ്റി(+1.2%)  ഇന്ന് നേട്ടത്തിൽ അടച്ചു. നിഫ്റ്റി ഐടി 1 ശതമാനത്തിൽ ഏറെ താഴേക്ക് വീണു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിച്ചതിന് പിന്നാലെ Bajaj Auto(+1.97%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

മൂല്യനിർണ്ണയം വളരെ ഉയർന്നതാണെന്ന് ജെപി മോർഗൻ പറഞ്ഞതിന് പിന്നാലെ Titan(-3.61%) ഓഹരി കുത്തനെ താഴേക്ക് വീണു.

Indus Tower(-5%) ഓഹരി ഉയർന്ന വോള്യത്തിൽ കുത്തനെന താഴേക്ക് വീണ് 52 ആഴ്ചയിലെ താഴ്ന്ന നിലരേഖപ്പെടുത്തി.

അതേസമയം ConCoR(+10.99%)  ഓഹരി ശക്തമായ ബ്രേക്ക് ഔട്ട് നടത്തി നവംബറിലെ ഉയർന്ന നില കൈവരിച്ചു.  Tata Elxsi(+10.93%)  ഓഹരിയും എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി.

Indian Hotels(+3.9%),  LemonTree(+9.8%), EI Hotel(+7.4%) എന്നീ ഹോട്ടൽ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.

ഓപ്പൺ മാർക്കറ്റിൽ നിന്നും ഓഹരി ഒന്നിന് 11000 രൂപ വീതം തിരികെ വാങ്ങാൻ അനുമതി നൽകിയതിന് പിന്നാലെ Atul(+2.4%) നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

രണ്ട് ആഴ്ചത്തെ നേട്ടത്തിന് ശേഷം ആഴ്ചയിൽ നഷ്ടത്തിൽ അടച്ച് നിഫ്റ്റി. വിപണിയിലെ പകുതിയിൽ ഏറെ ഓഹരികളും ഈ ആഴ്ച താഴേക്ക് വീണു.

ഏറെയും ബാങ്കിംഗ് ഓഹരികൾ ആഴ്ചയിൽ താഴേക്ക് വീണു. അതേസമയം നിഫ്റ്റി മെറ്റൽ 5 ശതമാത്തിലേറെ നേട്ടത്തിൽ അടച്ചു.

റിലയൻസ് ഓഹരി എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 6 ശതമാനം ദുരെ മാത്രമാണുള്ളത്. ഈ നിലമറിടന്നാൽ സൂചിക ശക്തമായ മുന്നേറ്റം നടത്തിയേക്കും.

നിഫ്റ്റി അസ്ഥിരമായപ്പോൾ സ്മോൾ, മിഡ് ക്യാപ്പ് എന്നിവ മിന്നുപ്രകടനം കാഴ്ചവച്ചു. ഇത് ട്രെൻഡ് നിലനിർത്തിയേക്കാം. നിഫ്റ്റിക്ക് 17000 സപ്പോർട്ടായും 17400 പ്രതിബന്ധമായും കാണപ്പെടുന്നു.  വിപണി ഈ റേഞ്ചിൽ തുടർന്നാൽ സ്മോൾ ക്യാപ്പ് ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തിയേക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement