ഇന്നത്തെ വിപണി വിശകലനം

നാറ്റോയുടെ ഭാഗമാകില്ലെന്ന് ഉക്രൈൻ പറഞ്ഞതിന് പിന്നാലെ ആഗോള വിപണികൾക്ക് ഒപ്പം തിരികെ കയറി വിപണി.

നേരിയ ഗ്യാപ്പ് അപ്പിൽ 16078 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടക്കത്തിൽ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. ശേഷം മുകളിലേക്ക് കയറിയ സൂചിക 16300 അടുത്ത് സമ്മർദ്ദം രേഖപ്പെടുത്തിയെങ്കിലും ഇത് മണികടന്ന് വെള്ളിയാഴ്ചത്തെ ഉയർന്ന നിലരേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 331 പോയിന്റുകൾ/ 2.07 ശതമാനം മുകളിലായി 16345 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

33259 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 33000ൽ സപ്പോർട്ട് രേഖപ്പെടുത്തി. മറ്റു മേഖലകൾക്ക് ഓപ്പം വിപണി ശക്തമായ മുന്നേറ്റം നടത്തി. അവസാന നിമിഷം വരെ മുന്നേറ്റം നടത്തിയ സൂചിക 34000 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 657 പോയിന്റുകൾ/ 1.98 ശതമാനം മുകളിലായി 33815 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽ(0.34%) ഒഴികെ ഉള്ള എല്ലാ മേഖലാ സൂചികകളും ഇന്നും ലാഭത്തിൽ അടച്ചു. നിഫ്റ്റി റിയൽറ്റി(+3.05%), നിഫ്റ്റി ഓട്ടോ(+2.5%), നിഫ്റ്റി മീഡിയ (+4%) എന്നിവ നേട്ടം കൈവരിച്ചു.

ഏഷ്യൻ  വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ജർമ്മൻ വിപണി 5 ശതമാനം മുകളിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

Asian Paints (+5.5%), Reliance (+5.3%), Bajaj Finance (+5%), M&M (+4.8%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

വിപണി വീണ്ടെടുക്കൽ നടത്തിയപ്പോൾ ONGC (-2%), PowerGrid (-2%) എന്നീ ഓഹരികൾ തുടർച്ചയായ രണ്ടാം ദിവസവും ലാഭമെടുപ്പിന് വിധേയമായി.

ഓട്ടോ ഓഹരികളായ Ashok Leyland (+7.5%), M&M (+4.8%), Maruti (+3.2%), Tata Motors (+3.6%) എന്നിവ നേട്ടത്തിൽ അടച്ചു. 

അമേരിക്കൻ ട്രാവൽ ഷോപ്പിംഗ് കമ്പനിയായ എക്‌സ്‌പീഡിയ അതിന്റെ കണക്റ്റിവിറ്റി പങ്കാളിയായി തിരഞ്ഞെടുത്തതിന് പിന്നാലെ RateGain Travel Technologies (+6.6%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഇന്നലെ 16000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ച് വീണ്ടെടുക്കൽ നടത്തിയ നിഫ്റ്റി ഇന്നും 300ൽ ഏറെ പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവച്ചു. റിലയൻസ് ഓഹരി തനിയെ 90 പോയിന്റുകളുടെ സംഭാവനയാണ് നിഫ്റ്റിക്ക് ഇന്ന് നൽകിയത്.

നിലവിലെ ക്രൂഡ് ഓയിലിന്റെ ദൗർലഭ്യം പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് റിലയൻസ്.

എണ്ണവില സംബന്ധിച്ച അവലോകന യോഗവും ന്യൂഡൽഹിയിൽ നടക്കുകയാണ്. വൈകാതെ തന്നെ ഇന്ധന വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയേക്കാം. എന്നാൽ നികുതി കുറച്ച് കൊണ്ട് വില ക്രമീകരിച്ചാൽ അത് ജനങ്ങൾക്ക് ഏറെ സഹായകരമാകും.

മാസത്തെ മ്യൂച്ചൽ ഫണ്ട് കണക്കുകൾ പുറത്ത് വന്നിട്ടുണ്ട്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് ഏകദേശം 19,705 കോടി രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ട്. സാമ്പത്തിക വർഷാവസാനത്തോട് അടുക്കുന്ന നികുതി ലാഭിക്കുന്ന മ്യൂച്വൽ ഫണ്ടുകൾ കാരണമാകാം ഇത് വർദ്ധിച്ചത്.

മൂലധനം സംരക്ഷിക്കുന്നതിനൊപ്പം വിപണിയിലെ ഈ തകർച്ച പ്രയോജനപ്പെടുത്തുന്നതിനായി വിവിധ ഘട്ടങ്ങളിലായി നിക്ഷേപം തുടരുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.
 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement