ഇന്നത്തെ വിപണി വിശകലനം
താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച വിപണി ദുർബലമായി കാണപ്പെട്ടു.
വലിയ ഗ്യാപ്പ് ഡൌണിൽ 16613 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തി. 16680ന് അടുത്ത് അനുഭവപ്പെട്ട പ്രതിബന്ധത്തെ തുടർന്ന് 200 പോയിന്റുകൾ സൂചിക താഴേക്ക് വീണു. എന്നാൽ അവസാന നിമിഷം സൂചിക ശക്തി കൈവരിക്കുന്നതായി കാണാം.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 188 പോയിന്റുകൾ/ 1.12 ശതമാനം താഴെയായി 16605 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 35553 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ തകർന്ന് താഴേക്ക് വീണു. 35000 എന്ന സപ്പോർട്ട് തകർക്കാൻ ശ്രമം നടത്തിയ സൂചിക 2 മാസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇവിടെ നിന്നും 20 മിനിറ്റിൽ 500 പോയിന്റുകളുടെ മുന്നേറ്റം നടത്തി സൂചിക തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 832 പോയിന്റുകൾ/ 2.30 ശതമാനം താഴെയായി 35372 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മെറ്റൽ (+4.9%) സൂചികയിൽ ഇന്നും ശക്തമായ ബൈയിംഗ് അരങ്ങേറി. നിഫ്റ്റി ഓട്ടോ, ബാങ്ക്, ഫിൻസർവ് എന്നിവ കുത്തനെ താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Coal India (+9%), Tata Steel (+5.6%), Hindalco (+4.5%), JSW Steel (+2.7%) എന്നീ ഓഹരികൾ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മെറ്റൽ ഓഹരികൾ മുന്നേറ്റം തുടർന്നു.
ഊർജ്ജ ഓഹരികളായ Coal India (+9%), Reliance (+1.6%), ONGC (+1.4%) എന്നിവ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. GAIL (+5.3%), IEX (+3.9%), NMDC (+5.5%), OIL (+9.6%) എന്നിവയും നേട്ടത്തിൽ അടച്ചു.
SBI LIFE (+5.7%), HDFC Life (+7.1%), ICICI Prudential Life (+1.8%) എന്നീ ഓഹരികൾ അനേകം മാസത്തെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറി. യുദ്ധം ഉണ്ടായാൽ എൽ.ഐ.സി ഐപിഒ ഈ സാമ്പത്തിക വർഷം ഉണ്ടായേക്കില്ലെന്ന സൂചനയുണ്ട്.
ഫെബ്രുവരിയിലെ ഓട്ടോ വിൽപ്പന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ ഓട്ടോ ഓഹരികൾ കുത്തനെ താഴേക്ക് വീണു. മാരുതിയുടെ പ്രതിവർഷ വിൽപ്പന 7 ശതമാനം ഇടിഞ്ഞു. Maruti (-6%), Bajaj-Auto (-4.4%), Hero MotoCorp (-4.3%), Eicher Motors(-3.1%) എന്നിവ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
Dr Reddy (-5.1%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. 52 ആഴ്ചയിലെ താഴ്ന്ന നിലയിലേക്കാണ് ഓഹരി വീണത്.
സാമ്പത്തിക ഓഹരികൾ ഇന്ന് രൂക്ഷമായ വിൽപ്പനയ്ക്ക് വിധേയമായി. ICICI Bank (-3.7%), HDFC (-3.6%), HDFC Bank (-3.6%) എന്നിവ നഷ്ടത്തിൽ അടച്ചു.
യൂറോപ്യൻ ഗ്യാസ് വില 22 ശതമാനത്തിന് അടുത്ത് ഉയർന്നു. വോള്യം വർദ്ധിച്ചതിന് ഒപ്പം MCX (+7.3%), IEX (+3.9%), BSE (+2.3%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
യൂറോപ്യൻ ബെഞ്ച്മാർക്ക് കൽക്കരി വില 15 ശതമാനം വർദ്ധിച്ച് ടണ്ണിന് 16665 രൂപയായി. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ക്രൂഡ് ഓയിൽ, നാച്ചുറൽ ഗ്യാസ് എന്നിവയുടെ വില കാണപ്പെടുന്നത്.
ഇത് ഇന്ത്യക്ക് ഒട്ടും തന്നെ നല്ലതല്ല. ഇന്ത്യയുടെ പെട്രോളിയം ആവശ്യകതയുടെ ഏകദേശം 85 ശതമാനവും വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഇത്രയും വലിയ വിലവർദ്ധനവ് മുഴുവൻ സമ്പദ്‌വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കും. ഇത് റീട്ടെയിൽ പണപ്പെരുപ്പം, മൊത്തം വിലക്കയറ്റം എന്നീ സൂചികകളെ എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിക്കും.
വിപണി ദുർബലമായി നിൽക്കുമ്പോഴും IEX, BSE തുടങ്ങിയ മികച്ച സ്മോൾ, മിഡ്ക്യാപ്പ് ഓഹരികൾ ശക്തമാണെന്ന് കാണാം.
ഊർജ്ജ മേഖലയിലേക്ക് വരുന്ന ആഴ്ചകളിൽ ശ്രദ്ധിക്കാവുന്നതാണ്. മെറ്റൽ മേഖലയിലേക്കും ശ്രദ്ധിക്കാം. എന്നാൽ ഇവ ഇപ്പോൾ തന്നെ ഉയർന്ന നിലയിലാണുള്ളത്.
ഏതെങ്കിലും വാർത്ത വിപണിയെ ഒരു വശത്തേക്ക് തള്ളിവിടുന്നത് വരെ ദിശയില്ലാതെ തന്നെ നിഫ്റ്റി മുന്നേലേക്ക് വ്യാപാരം നടത്തിയേക്കും.ഒരുപക്ഷേ വാർത്തകൾ അപ്രസക്തമായാൽ 10-15 ദിവസം കൊണ്ട് വീണ്ടെടുക്കൽ നടത്തിയേക്കാം.
നിലവിലെ സാഹചര്യത്തിൽ നിങ്ങളുടെ ഓഹരി ശേഖരണത്തിലേക്ക് കൂടുതൽ മികച്ച ഓഹരികൾ കൂട്ടിച്ചേർക്കാൻ ശ്രദ്ധിക്കുക. ഒരു എസ്.ഐപി മോഡൽ നിക്ഷേപമാകും ഉചിതം.
വിപണി വീണ്ടും ഇടിയും എന്ന ആശങ്ക ഉണ്ടേൽ നിഫ്റ്റി ബീസിലോ, ഇടിഎഫിലോ നിക്ഷേപിക്കാവുന്നതാണ്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

