പ്രധാനതലക്കെട്ടുകൾ

Bharti Airtel: ഇൻഡസ് ടവേഴ്സിന്റെ 4.7 ശതമാനം ഓഹരികൾ വാങ്ങാൻ വോഡഫോൺ ഗ്രൂപ്പ് പിഎൽസിയുമായി കമ്പനി കരാറിൽ ഒപ്പുവച്ചു.

Hindalco: ടെറബെൽ എംപ്രീഡിമെന്റോസ് ലിമിറ്റഡുമായി ഓഹരി വാങ്ങൽ കരാറിൽ ഒപ്പുവച്ച് കമ്പനി.

Sandhar: സന്ദർ ആംകിൻ ഇൻഡസ്ട്രീസിൽ 2,88,64,510 രൂപയുടെ അധിക നിക്ഷേപം നടത്തി കമ്പനി.

Duocon: കമ്പനി തങ്ങളുടെ അംഗീകൃത ഓഹരി മൂലധനം 25 കോടി രൂപയിൽ നിന്ന് 30 കോടി രൂപയായി ഉയർത്തുകയും 1:10 എന്ന അനുപാതത്തിൽ ബോണസ് ഇഷ്യു ശുപാർശ ചെയ്യുകയും ചെയ്തു.

Sun TV: മാർച്ച് 7ന് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നത് കമ്പനി പരിഗണിക്കും.

Patel Engineering: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ പട്ടേൽ എനർജി റിസോഴ്‌സസ് നൗലോ നേപ്പാൾ ഹൈഡ്രോ ഇലക്ട്രിക്കിലെ മുഴുവൻ ഓഹരികളും 11.53 കോടി രൂപയ്ക്ക് വിറ്റഴിച്ചു.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച  ഗ്യാപ്പ് അപ്പിൽ 16525 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. മുകളിലത്തെ പ്രതിബന്ധത്തിൽ തട്ടി താഴേക്ക് വന്ന സൂചിക 100 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി കാണപ്പെട്ടു. തുടർന്ന് 410 പോയിന്റുകൾ/2.53 ശതമാനം മുകളിലായി 16658 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 35921 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് നീങ്ങി. 36650ൽ സമ്മർദ്ദം അനുഭവപ്പെട്ടതിന് പിന്നാലെ സൂചിക അസ്ഥിരമായി നിന്നു. തുടർന്ന് 1203 പോയിന്റുകൾ/ 3.41 ശതമാനം മുകളിലായി 36431 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും ലാഭത്തിൽ അടച്ചു.

യൂഎസ്,
യൂറോപ്യൻ വിപണികൾ ഇന്നലെ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY
16,650-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,600, 16,530, 16,400, 16,250 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,700, 16,740, 16,840, 16,900, 17,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,400, 36,300, 36,000, 35,900 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,550, 36,630, 37,000, 37,250, 37,390
എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17,500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 36000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ്  26.7 ആയി കുറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4500 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 4300 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. 

നിഫ്റ്റി ഇപ്പോൾ 200 ഇഎംഎയ്ക്ക് താഴെയാണ് വ്യാപാരം നടത്തുന്നത്. ഈ മൂവിംഗ് ആവറേജിന് മുകളിലായി ഗ്യാപ്പ് ഫിൽ ചെയ്ത് 17100ന് മറികടന്നാൽ മാത്രമെ വിപണി ശക്തമായി എന്ന് കരുതാനാകു.

യുദ്ധം തുടരുന്നതിനാൽ തന്നെ വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ ഉക്രൈന് മിലിട്ടിറി സപ്പ്ളെ നൽകുന്നു. നാറ്റോയുടെ ഇടപെടലിനെ തുടർന്ന് ആണവ പ്രതിരോധ സേനയോട് സജ്ജരായിരിക്കാൻ പുടിൻ ആവശ്യപ്പെട്ടു. അതേസമയം യുഎസ്, ഫ്രാൻസ് എന്നിവർ തങ്ങളുടെ പൌരന്മാരോട് റഷ്യയിൽ നിന്നും മടങ്ങി വരാൻ നിർദ്ദേശം നൽകി. റഷ്യയും ഉക്രൈനും തമ്മിൽ സമാധാന ചർച്ച ഉടൻ ഉണ്ടായേക്കും.

കഴിഞ്ഞയാഴ്ച ക്രൂഡ് ഓയിൽ 100 ​​കടന്നിരുന്നു, കഴിഞ്ഞ രണ്ട് മാസമായി ഇത് 40 ശതമാനത്തിന്റെ വർദ്ധനവാണ് ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായത്. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യ പോലെ ഉള്ള രാജ്യങ്ങളെ ഈ വില വർദ്ധനവ് പ്രതികൂലമായി ബാധിക്കും.

എഫ്.ഐഐ തുടർച്ചയായി വിൽപ്പന നടത്തുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച മാത്രം 20000 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റഴിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്തുണ ഇല്ലാതെ എത്രകാലം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് വിപണിയെ പിന്തുണയ്ക്കാൻ സാധിക്കുമെന്ന് കണ്ട് അറിയേണ്ടതുണ്ട്.

നാളെ മഹാശിവരാത്രി ആയതിനാൽ തന്നെ വിപണി അവധിയാണ്. ആഗോള തലത്തിൽ കാര്യങ്ങൾ മാറി മറിയുന്നതിനാൽ ഇന്ന് ഓവർ നൈറ്റ് പോസിഷൻ ഹോൾഡ് ചെയ്യുന്നത് വളരെ അപകടമാണ്. നിഫ്റ്റിക്ക് മുകളിലേക്ക് 16840 ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement