ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് ഡൌണിൽ 17021 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് കുത്തനെ താഴേക്ക് വീണു. 5 മിനിറ്റിനുള്ളിൽ ദിവസത്തെ താഴ്ന്ന നില കണ്ട സൂചിക ശക്തമായ വീണ്ടെടുക്കൽ നടത്തി 17200 കീഴടക്കി. നേരിയ തോതിൽ അസ്ഥിരമായി നിന്ന സൂചിക ഉച്ചയ്ക്ക് ശേഷം ദിവസത്തെ ഉയർന്ന നിലമറികടന്ന് മുന്നേറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 128 പോയിന്റുകൾ/ 0.75 ശതമാനം മുകളിലായി 17277 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 36647 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തി. പെട്ടന്ന് ഉണ്ടായ ബെെയിംഗിനെ തുടർന്ന് 40 മിനിറ്റ് കൊണ്ട് 900 പോയിന്റുകൾ മുകളിലേക്ക് കയറിയ സൂചിക പിന്നീട് 400 പോയിന്റുകൾ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 759 പോയിന്റുകൾ/ 2.05 ശതമാനം മുകളിലായി 37706 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 


എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി പിഎസ്.യു ബാങ്ക്(+4.2%), നിഫ്റ്റി ഓട്ടോ(+2.3%), നിഫ്റ്റി മീഡിയ(+2.2%) എന്നിവ നേട്ടത്തിൽ അടച്ചു. നിഫ്റ്റി ഐടി(-0.33%)  നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ തിരികെ കയറി ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

മൂന്നാം പാദത്തിൽ അറ്റാദായം 48 ശതമാനം വർദ്ധിച്ച് 1011 കോടി രൂപയായതിന് പിന്നാലെ Maruti(+6.8%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ഓട്ടോ മേഖലയിൽ നിന്നും Hero MotoCorp(+2.8%), Bajaj Auto(+2.5%) എന്നിവ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

മൂന്നാം പാദത്തിൽ അറ്റാദായം 224 ശതമാനം വർദ്ധിച്ച് 3614 കോടി രൂപയായതിന് പിന്നാലെ Axis Bank(+6.7%) ഓഹരി നേട്ടത്തിൽ അടച്ചു.

PSU Banks(+4.2%) ഓഹരികൾ കഴിഞ്ഞ ദിവസത്തെ പതനത്തിന് ശേഷം ശക്തമായ മുന്നേറ്റം നടത്തി. SBI(+4.1%) നേട്ടത്തിൽ അടച്ചു.

മൂന്നാം പാദത്തിൽ മോശം ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Deepak Nitrate(-6.2%), IndiaMart(-14.2%) എന്നിവ നഷ്ടത്തിൽ അടച്ചു. അതേസമയം Zeel(+7.7%) ഓഹരി മികച്ച ഫലങ്ങൾ വരുമെന്ന പ്രതീക്ഷയിൽ മുന്നേറ്റം നടത്തി.

പവർഗ്രിഡ് കോർപ്പറേഷനുമായി ചേർന്ന് കൊണ്ട് 170 കോടി രൂപയുടെ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ Sterlite Tech(+3.7%) ഓഹരി നേട്ടത്തിൽ അടച്ചു.

ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറിയ Zomato(+10%-UC) അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

മൂന്നാം പാദത്തിൽ അറ്റാദായം 30 ശതമാനം വർദ്ധിച്ച് 522 കോടി രൂപയായതിന് പിന്നാലെ Federal Bank(+4.3%) ഓഹരി നേട്ടത്തിൽ അടച്ചു.

ഭാരതി എയർടെല്ലിന്റെ മുൻഗണനാ ഓഹരി ഇഷ്യൂ ഗൂഗിൾ സബ്‌സ്‌ക്രൈബ് ചെയ്‌തേക്കുമെന്ന വാർത്തകൾക്ക് പിന്നാലെ Airtel (+3.1%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

മികച്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആക്സിസ് ബാങ്കും മാരുതിയും ചേർന്നാണ് നിഫ്റ്റിയെ ഇന്ന് മുകളിലേക്ക് പിടിച്ച് ഉയർത്തിയത്. ആഗോള വിപണികൾ തിരികെ കയറുന്നതിന് ഒപ്പം കമ്പനികളുടെ പുറത്ത് വരുന്ന ഫലങ്ങൾ വിപണിയെ പിടിച്ച് ഉയർത്തുന്നതായി കാണാം.

ഇന്നലെ വലിയ നഷ്ടത്തിൽ വ്യാപാരം നടത്തി കൊണ്ടിരുന്ന നിഫ്റ്റി എങ്ങനെയാണ് പിന്നീട് ലാഭത്തിൽ അടച്ചതെന്ന് നോക്കുക.

ഫെബ്രുവരി 1ന് രാവിലെ 11 മണിയോടെ യൂണിയൻ ബജറ്റ് അവതരിപ്പിച്ച് തുടങ്ങും.

17000 എന്ന സപ്പോർട്ട് കുറച്ച് നേരത്തേക്ക് നഷ്ടമായെങ്കിലും മികച്ച ബെെയിംഗിന് പിന്നാലെ ഈ സപ്പോർട്ട് നില ശക്തമായി നിലകൊണ്ടു.  17,600-’17650 എന്നിവ പ്രധാന പ്രതിബന്ധമായി മാറിയേക്കാം.

കോൾ, പുട്ട് എന്നിവയിൽ ഉയർന്ന പ്രീമിയം ഉള്ളതായി കാണാം. ഇത് വിപണിയിൽ വലിയ നീക്കം ഉണ്ടാകുമെന്ന് ഏവരും ഭയപ്പെടുന്നുവെന്നതിന്റെ സൂചനയാണ്.

റിപ്പബ്ലിക്ക് ദിനമായതിനാൽ നാളെ വിപണി അവധിയാണ്. ജനുവരി മാസത്തെ അവസാന വ്യാഴാഴ്ചയെ പറ്റിയുള്ള നിങ്ങളുടെ പ്രതീക്ഷ എന്താണ്? ആഗോള വിപണികൾ ശാന്തമായി വ്യാഴാഴ്ച കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും പണപ്പെരുപ്പം, സ്വർണവില, ഉക്രെയ്ൻ സംഘർഷം എന്നിവ നിലനിൽക്കുന്നതിനാൽ ചില നിക്കങ്ങൾക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച അവധിക്ക് ശേഷം നാളത്തേയും മറ്റന്നാളും ഉള്ള അന്താരാഷ്ട്ര വിപണികളോട് ഇന്ത്യൻ വിപണി എങ്ങനെ പ്രതികരിക്കുമെന്നുള്ളത് സുപ്രധാനമാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement