നിഫ്റ്റി 50യിലേക്ക് ഓഹരികൾ എങ്ങനെ ഉൾപ്പെടുത്തുന്നുവെന്നും ഒഴിവാക്കുന്നുവെന്നും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്ത് അടിസ്ഥാനത്തിലാണ് ഇത് നടക്കുന്നതെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

എന്താണ് നിഫ്റ്റി 50?

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏറ്റവും വലിയ 50 ഇന്ത്യൻ കമ്പനികളുടെ വെയ്റ്റഡ് ശരാശരിയെ പ്രതിനിധീകരിക്കുന്ന ഒരു ബെഞ്ച്മാർക്ക് സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്സാണ് നിഫ്റ്റി 50. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ 13 മേഖലകളിൽ പെടുന്ന കമ്പനികൾ സൂചികയിൽ ഉണ്ട്. ഇന്ത്യ ഇൻഡക്സ് സർവീസസ് ആൻഡ് പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ അവരാണ് സൂചിക കെെകാര്യം ചെയ്തു വരുന്നത്.  നിഫ്റ്റിയുടെ കീഴിൽ വരുന്ന 67 ഉപ സൂചികകളും ഇത് കൈകാര്യം ചെയ്യുന്നു. നിഫ്റ്റി100, നിഫ്റ്റി നെക്സ്റ്റ് 50, നിഫ്റ്റി സ്മോൾ ക്യാപ്പ്, നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഐടി മുതലായവ ഇതിൽ ഉൾപ്പെടുന്നു.

നിഫ്റ്റി 50 കണക്കാക്കുന്നത്  ഫ്രീ-ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ വെയ്റ്റഡ് രീതി ഉപയോഗിച്ചാണ്.  ഒരു പ്രത്യേക കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ, നിഫ്റ്റി 50-യിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ സ്റ്റോക്കുകളുടെയും മൊത്തം വിപണി മൂല്യത്തെ സൂചികയുടെ നിലവാരം പ്രതിഫലിപ്പിക്കുന്നു. അടിസ്ഥാന കാലയളവ് നവംബർ 3, 1995 ആയി നിജപ്പെടുത്തിയിരിക്കുന്നു, ഇത് എൻഎസ്ഇയുടെ ക്യാപിറ്റൽ മാർക്കറ്റ് സെഗ്മെന്റിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തെ അടയാളപ്പെടുത്തുന്നതാണ്. സൂചികയുടെ അടിസ്ഥാന മൂല്യം 1,000 ആയി സജ്ജീകരിച്ചിരിക്കുന്നു, അടിസ്ഥാന മൂലധനം എന്നത് 2.06 ലക്ഷം കോടി രൂപയാണ്. 

ഓഹരി ഉൾപ്പെടുത്താനും ഒഴിവാക്കാനുമുള്ള മാനദണ്ഡങ്ങൾ എന്തെല്ലാം?

നിഫ്റ്റി 50 സൂചിക ഓരോ ആറു മാസത്തിലും പുനഃക്രമീകരിക്കപ്പെടും. ഇതിനർത്ഥം നിഫ്റ്റി 50 ൽ ഉൾപ്പെടുത്തിയിരിക്കുന്ന കമ്പനികളുടെ ലിസ്റ്റ് കാലഘട്ടത്തിന് അനുസരിച്ച് മാറികൊണ്ടിരിക്കുമെന്നാണ്. ഐഐഎസ്എൽ ഒരു ഇൻഡക്സ് മെയിന്റനൻസ് സബ്കമ്മിറ്റി  രൂപീകരിച്ചിട്ടുണ്ട്, ഇത് സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓരോ ഓഹരിയുടെയും അതിന്റെ ഉപ സൂചികകളുടെയും പ്രകടനം പരിശോധിക്കും. സൂചികയിലെ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ഐഎംഎസ് കെെകൊള്ളുന്നു. നിഫ്റ്റി 50യിൽ ഒരു കമ്പനിയെ ഉൾപ്പെടുത്തുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

  • എൻഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ഇന്ത്യൻ കമ്പനിയായിരിക്കണം.
  • കമ്പനിയുടെ സ്റ്റോക്ക് വളരെ ലിക്യുഡിറ്റി ഉള്ളതാകണം (ആവശ്യത്തിന് ബെെയിംഗ്, സെല്ലിംഗ് നടക്കണം). ശരാശരി ഇംപാക്ട് ചെലവ് കൊണ്ടാണ് ഇത് അളക്കുന്നത്. ഇംപാക്ട് കോസ്റ്റ് എന്നാൽ കമ്പനിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷനുമായുള്ള സൂചികയുടെ വെയിറ്റേജുമായി ബന്ധപ്പെട്ട സിംഗിൾ സെക്യൂരിറ്റിയുടെ ട്രേഡിംഗ് വിലയാണ്. 10 കോടി രൂപയുടെ പോർട്ട്‌ഫോളിയോയ്ക്ക് ആറ് മാസത്തിൽ ഓഹരി കുറഞ്ഞത്  ശരാശരി 0.50% അല്ലെങ്കിൽ അതിൽ താഴെയുള്ള ഇംപാക്ട് കോസ്റ്റിൽ ട്രേഡ് ചെയ്തിരിക്കണം.

  • ആറ് മാസത്തെ കമ്പനിയുടെ ട്രേഡിംഗ് ഫ്രീക്വൻസി 100 ശതമാനം ആയിരിക്കണം. ഒരു നിശ്ചിത സമയ ഇടവേളയിൽ എക്സിക്യൂട്ട് ചെയ്യുന്ന ട്രേഡുകളുടെ എണ്ണമാണ് ട്രേഡിംഗ് ഫ്രീക്വൻസി.

  • കമ്പനിയുടെ ശരാശരി ഫ്രീ-ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ സൂചികയിലെ ഏറ്റവും ചെറിയ കമ്പനിയേക്കാൾ 1.5 മടങ്ങ് കൂടുതലായിരിക്കണം. ഫ്രീ-ഫ്ലോട്ട് രീതി ഉപയോഗിച്ച്, കമ്പനിയുടെ സ്റ്റോക്ക് വില എടുത്ത് വിപണിയിൽ എളുപ്പത്തിൽ ലഭ്യമായ ഷെയറുകളുടെ എണ്ണം കൊണ്ട് ഗുണിച്ചാണ് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കണക്കാക്കുന്നത്.

  • ഡിഫറൻഷ്യൽ വോട്ടിംഗ് റൈറ്റ്സ് (DVR) ഉള്ള കമ്പനികളുടെ ഓഹരികൾക്കും നിഫ്റ്റി 50 സൂചികയുടെ ഭാഗമാകാം. ഡിവിആർ ഷെയറുകൾ പൊതു നിക്ഷേപകർക്ക് ഉയർന്നതോ താഴ്ന്നതോ ഭിന്നമായതോ ആയ വോട്ടിംഗ് അവകാശങ്ങൾ വാഗ്ദാനം ചെയ്യുന്നു.

പുതിയ യോഗ്യതയുള്ള ഓഹരികളുടെ ഒരു ലിസ്റ്റ് നിലവിലെ സൂചിക ഘടകങ്ങളുമായി ബന്ധപ്പെട്ട് വർഷത്തിൽ രണ്ടുതവണ അവലോകനം ചെയ്യുന്നു. എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ നിഫ്റ്റി 50യിൽ നിന്ന് ഏറ്റവും ചെറിയ ഘടകങ്ങളെ ഒഴിവാക്കുകയും പുതിയ ഓഹരികൾ അവയ്ക്ക് പകരമാവുകയും ചെയ്യും. ഒരു കമ്പനി ലയിക്കുകയോ, ഏറ്റെടുക്കലിന് വിധേയമാവുകയോ, സസ്പെൻഷൻ, നിർബന്ധിത ഡീലിസ്റ്റിംഗ് മുതലായവയ്ക്ക് വിധേയമാകുമ്പോൾ സൂചിക പുനർനിർമ്മാണ പ്രക്രിയയിലൂടെ കടന്നുപോകുന്നതാണ്. കമ്പനികൾ എല്ലാ നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി ഐഐഎസ്എൽ കമ്പനികളിൽ ത്രൈമാസ സ്ക്രീനിംഗ് നടത്തുന്നു.

ഇംപാക്ട് കോസ്റ്റ് എന്താണ്?

ഒരു ഇടപാട് നടത്തുമ്പോൾ വാങ്ങുന്നയാളോ വിൽക്കുന്നയാളോ ചെലുത്തുന്ന ചെലവാണ് ഇംപാക്റ്റ് കോസ്റ്റ്. ഈ ചെലവ് നിലവിലുള്ള മാർക്കറ്റ് ലിക്വിഡിറ്റിയെ ആശ്രയിച്ചിരിക്കുന്നു. ഏത് സമയത്തും ഒരു നിശ്ചിത ഓർഡർ വലുപ്പത്തോടുകൂടിയ ഒരു നിശ്ചിത സെക്യൂരിറ്റിയുടെ ഇടപാട് നടത്തുന്നതിനുള്ള ചെലവിനെ ഇത് പ്രതിനിധീകരിക്കുന്നു. സ്റ്റോക്ക് മാർക്കറ്റുകളുടെ പശ്ചാത്തലത്തിൽ ലിക്വിഡിറ്റി എന്നാൽ ഉയർന്ന ഇടപാട് ചെലവ് കൂടാതെ നടപ്പിലാക്കാൻ കഴിയുന്ന മാർക്കറ്റ് എന്നാണ് അർത്ഥമാക്കുന്നത്. ഇംപാക്റ്റ് കോസ്റ്റിന് ഒരു ഉദാഹരണം നോക്കാം. 

ഒരു ബെെയർ X എന്ന കമ്പനിയുടെ 3,000 ഓഹരികൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുക. 1,000 ഷെയറുകളുടെ ഏറ്റവും മികച്ച ബൈ ഓർഡർ 127 രൂപയിലും 1,500 ഓഹരികളുടെ ഏറ്റവും മികച്ച വിൽപ്പന ഓർഡർ 129 രൂപയിലുമാണ് നൽകിയതെങ്കിൽ. ഐഡിയൽ പ്രെെസ് എന്നത് (127+129) ÷ 2 = Rs 128. ഈ വിലയിൽ, വാങ്ങുന്നയാൾക്ക് ആവശ്യമുള്ള അളവിൽ X കമ്പനിയുടെ ഓഹരികൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Buy QuantityBuy PriceSell QuantitySell Price
10001271500129
15001281000130
8001291200131

X കമ്പനിയുടെ 3,000 ഓഹരികൾ ശരാശരി 129.5 രൂപയ്ക്ക് ബെെയർക്ക് വാങ്ങാൻ കഴിഞ്ഞുവെന്ന് കരുതുക. അങ്ങനെയെങ്കിൽ [(1500 x 129) + (1000 x 130) + (500 x 131)] ÷ 3000 = 129.67 എന്ന രീതിയിൽ വരും. അതിനാൽ, ഇംപാക്റ്റ് ചെലവ് ഇനിപ്പറയുന്ന രീതിയിൽ കണക്കാക്കും:

(Actual Cost – Ideal Cost) ÷ Ideal Cost x 100

(129.67- 128) ÷ 128 x 100 = 1.3%

മാർക്കറ്റ് ലിക്വിഡിറ്റിയുടെ അഭാവം മൂലം വാങ്ങുന്നവർക്ക് ഉണ്ടാകുന്ന ചെലവാണിത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം വ്യത്യസ്‌ത ഇടപാട് വലുപ്പങ്ങൾക്ക് ഇംപാക്ട് ചെലവ് വ്യത്യാസമായിരിക്കുമെന്നതാണ്. മുകളിലെ ഉദാഹരണത്തിൽ ഒരു നിക്ഷേപകന് ഉയർന്ന അളവിലുള്ള ഷെയറുകൾ വാങ്ങുമ്പോൾ ഉയർന്ന ഇംപാക്ട് ചെലവ് ഉണ്ടാകാം.

ഇപ്പോൾ നിങ്ങൾക്ക് മനസിലായില്ലെ എങ്ങനെയാണ് നിഫ്റ്റി 50യിലേക്ക് ഓഹരികൾ ഉൾപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്നതെന്ന്. റിപ്പോർട്ടുകൾ പ്രകാരം ഓയിൽ കോർപ്പറേഷനെ (ഐഒസി) സൂചികയിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യത കാണുന്നു. ഇതിന് പകരമായി അപ്പോളോ ഹോസ്പിറ്റൽസ് അല്ലെങ്കിൽ ഇൻഫോ എഡ്ജ് (നൗക്രി) ചേർക്കപ്പെട്ടേക്കാം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement