പ്രധാനതലക്കെട്ടുകൾ

HFCL: ക്യുഐപി വഴി 8.72 കോടി ഓഹരികൾ 68.75 രൂപ നിരക്കിൽ അനുവദിക്കുന്നതിന് കമ്പനി അംഗീകാരം നൽകി.

Bajaj Electricals: കൂടുതൽ വളർച്ച കെെവരിക്കുന്നതിനായി കോർപ്പറേറ്റ് ഘടന സംബന്ധിച്ച് അവലോകനം നടത്താൻ ഒരുങ്ങി കമ്പനി. ഹൗസിംഗ് പവർ ട്രാൻസ്മിഷൻ, പവർ ഡിസ്ട്രിബ്യൂഷൻ ബിസിനസ് എന്നിവയെ ഒരു നിയമപരമായ  പ്രത്യേക സ്ഥാപനമായി പരിഗണിക്കാൻ ബോർഡ് മാനേജ്മെന്റിന് അധികാരം നൽകിയിട്ടുണ്ട്.

Raymond: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജെകെ ഫയൽസ് ആൻഡ് എൻഞ്ചിനീയറിംഗ് 800 കോടി രൂപയുടെ ഐപിഒയ്ക്കായി അപേക്ഷ സമർപ്പിച്ചു.

Dr. Reddy’s Labs: യുഎസിൽ വെൻലാഫാക്‌സിൻ ഇആർ ടാബ്‌ലെറ്റുകൾ അവതരിപ്പിച്ച് കമ്പനി.



Deepak Fertilisers and Chemicals: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ സ്മാർട്ട്കെം ടെക്നോളജീസ് ലിമിറ്റഡ് ഒഡീഷയിലെ ഗോപാൽപൂരിലുള്ള ആഗോളത സാങ്കേതിക അമോണിയം നൈട്രേറ്റ് പ്ലാന്റിൽ 2,200 കോടി രൂപ നിക്ഷേപിക്കും.

Paytm: കമ്പനിയുടെ മാതൃ സ്ഥാപനമായ One97 Communications തങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഷെഡ്യൂൾഡ് ബാങ്ക് പദവി നൽകിയതായി പറഞ്ഞു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17535 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ തുടങ്ങി. തിരികെ കയറാൻ സൂചിക ശ്രമം നടത്തിയെങ്കിലും 17490 പരീക്ഷിച്ച ശേഷം 17380ലേക്ക് കൂപ്പുകുത്തി. ഇവിടെ നിന്നും 150 പോയിന്റുകൾ മുകളിലേക്ക് കയറിയ സൂചിക ദിവസത്തെ ഉയർന്ന നിലയിൽ സമ്മർദ്ദം രേഖപ്പെടുത്തി. തുടർന്ന് 47 പോയിന്റുകൾക്ക് മുകളിലായി 17517 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 37366 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 500 പോയിന്റുകൾ താഴേക്ക് വീണു. സുചിക ദുർബലമായി കാണപ്പെട്ടതിനെ തുടർന്ന് 37000ൽ സപ്പോർട്ട് രേഖപ്പെടുത്തി. തുടർന്ന് 202 പോയിന്റുകൾ/ 0.54 ശതമാനം താഴെയായി 37082 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മീഡിയ(+3.6%) മികച്ച മുന്നേറ്റം നടത്തി. നിഫ്റ്റി ഐടി(-0.04%), നിഫ്റ്റി ഫാർമ(+0.12%) എന്നിവ അസ്ഥിരമായി കാണപ്പെട്ടു.

യുഎസ് വിപണികൾ
ഏറെയും നഷ്ടത്തിൽ അടച്ചു. ഡൌ ജോൺസ് ഫ്ലാറ്റായി അടച്ചു. യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

പാശ്ചാത്യ വിപണികളെ പിന്തുടർന്ന് ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായും യൂറോപ്യൻ ഫ്യൂച്ചേഴ്സ് നേരിയ ലാഭത്തിലും കാണപ്പെടുന്നു.

SGX NIFTY 17,517-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,500, 17,450, 17,400, 17,325, 17,250 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,550, 17,600, 17,690, 17,750, 17,800 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.



ബാങ്ക് നിഫ്റ്റിയിൽ 37,000, 36,850, 36,500, 36,350 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,250, 37,500, 37,750, 38,000, 38,100

എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17300 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. 17500ൽ വലിയ സ്ട്രാഡിൽ ബിൽഡ് അപ്പ് ഉള്ളതായും 18000ൽ കോൾ ഒഐ ഉള്ളതായും കാണാം.

ബാങ്ക് നിഫ്റ്റിയിൽ 38000 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36000 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.

വിക്സ്  10.6 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,586  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 783 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

കഴിഞ്ഞ ദിവസത്തെ എക്സ്പെയറിയിൽ വിപണിയിൽ രൂക്ഷമായ ചാഞ്ചാട്ടങ്ങൾ കാണപ്പെട്ടു. മുമ്പത്തെ ദിവസത്തേക്കാൾ വലിയ ക്യാൻഡിലുകളാണ് മുകളിലും താഴെയുമായി രൂപപ്പെട്ടത്. അവസാന നിമിഷം നിഫ്റ്റിയിൽ ഒരു ബ്രേക്ക് ഔട്ട് ഉണ്ടാവുകയും സൂചികയെ 17500ന് മുകളിലായി എത്തിച്ച് വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.

ചെെനയുടെ പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണ്. ഇത് വിലക്കയറ്റത്തെ തടഞ്ഞേക്കും. യുഎസിലെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് രാത്രി പുറത്തുവരും. ഇത് വരും ആഴ്ചയിലെ വിപണിയുടെ നീക്കത്തെ സ്വാധീനിച്ചേക്കും.

എവർഗ്രാൻഡെ ഗ്രൂപ്പും കൈസ ഹോൾഡിംഗ്‌സും ഡിഫോൾട്ടാണെന്ന് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രത്യാഘാതം എങ്ങനെ ഉണ്ടാകുമെന്ന് നോക്കാം.

മുകളിലേക്ക്  17600, താഴേക്ക് 17400 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement