ഇന്നത്തെ വിപണി വിശകലനം
ആഗോള വിപണികൾ മുന്നേറ്റം നടത്തിയതിന് പിന്നാലെ നേട്ടം കെെവരിച്ച് ഇന്ത്യൻ സൂചികകൾ.
ഗ്യാപ്പ് അപ്പിൽ 17047 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി നേരിയ തോതിൽ താഴേക്ക് വീണെങ്കിലും നിമിഷ നേരം കൊണ്ട് 17000ൽ സപ്പോർട്ട് രേഖപ്പെടുത്തി തിരികെ കയറി. ദിവസത്തെ ഈ താഴ്ന്ന നിലയിൽ നിന്നും താഴേക്ക് വീണ സൂചിക പിന്നീട് 250 പോയിന്റുകളുടെ മുന്നേറ്റമാണ് കാഴ്ചവച്ചത്. അവസാന നിമിഷം സൂചിക നേരിയ തിരുത്തലിന് സാക്ഷ്യംവഹിച്ചു..
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 264 പോയിന്റുകൾ/ 1.65 ശതമാനം മുകളിലായി 17176 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 36087 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ബുള്ളിഷായി കാണപ്പെട്ടു. തുടക്കം മുതൽക്കെ തന്നെ സൂചിക ശക്തമായ നീക്കം കാഴ്ചവച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 882 പോയിന്റുകൾ/ 2.47 ശതമാനം മുകളിലായി 36618 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ലാഭത്തിൽ അടച്ചു. നിഫ്റ്റി ബാങ്ക് മികച്ച പ്രവർത്തം കാഴ്ചവച്ചു.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
അലൂമിനിയം വില ഉയർന്നതായി വാർത്ത പുറത്തുവന്നതിന് പിന്നാലെ Hindalco(+5%) ഓഹരി നേട്ടത്തിൽ അടച്ചു. Tata Steel(+3.6%), JSW Steel(+2.7%) എന്നീ ഓഹരികളും നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
മറ്റു മെറ്റൽ ഓഹരികളായ Hind Copper(+10%), National Aluminium(+7.1%), SAIL(+4.7%), Jindal Steel(+3.1%) എന്നിവയും നേട്ടം കെെവരിച്ചു.
ബാങ്കിംഗ് ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Axis Bank(+3.6%), ICICI Bank(+3.5%), Kotak Bank(+2.7%), SBIN(+2.4%) എന്നിവ നേട്ടത്തിൽ അടച്ചു. ബാങ്കിംഗ് ഓഹരികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എസ്.ബി.ഐയിൽ നിന്നും കരാർ ലഭിച്ചതിന് പിന്നാലെ Intellect Design(+2.4%) ലാഭത്തിൽ അടച്ചു.
ദിവസങ്ങളായുള്ള റാലിക്ക് ശേഷം Vodafone Idea(-5%) ഓഹരി ലാഭമെടുപ്പിന് വിധേയമായി. അതേസമയം താഴേക്ക് വീണ PVR(+4.7%), Indigo(+4.6%), DLF(+3.9%) എന്നീ ഓഹരികൾ ലാഭത്തിൽ അടച്ചു.
നിക്ഷേപകരെ ആകർഷിക്കുന്നതിനായി ഗിഫ്റ്റ് ഗാന്ധിനഗറിലെ മദ്യനിരോധനം നീക്കുന്ന കാര്യം പരിഗണിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. UBL(+2%), McDowell(+2%) എന്നിവ ലാഭത്തിൽ അടച്ചു.
2683 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കിയതിന് പിന്നാലെ Dilip Buildcon(+6.9%) ഓഹരി നേട്ടത്തിൽ അടച്ചു.
BHEL(+1.9%) ബിസിനസ് വികസിപ്പിക്കുന്നതായി ഘനവ്യവസായ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ മേഖലയ്ക്കായി കമ്പനി കൂടുതൽ വെടികോപ്പുകൾ വിതരണം ചെയ്യും.
യുഇ, യുകെ എന്നിവിടങ്ങളിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ പതഞ്ജലിയിൽ നിന്ന് ഓർഡർ ലഭിച്ചതിന് പിന്നാലെ ADF Foods(+11.5%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ആഗോള വിപണികൾ ബുള്ളിഷായി കാണപ്പെട്ടതിന് പിന്നാലെ നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. യൂറോപ്യൻ വിപണികളും ഇന്നലത്തെ പോലെ 2 ശതമാനം ലാഭത്തിൽ അടച്ചു.
ടി+1 സെറ്റിൽമെന്റ് സംബന്ധിച്ച് ആശങ്കകൾ ഉള്ളതായി എഫ്.ഐ.ഐ അറിയിച്ചതായി ധനമന്ത്രാലയം വ്യക്തമാക്കി. ഈ സാഹചര്യം സർക്കാർ അംഗീകരിച്ചതിനാൽ, അവരും ഇപ്പോൾ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നു.
അങ്ങനെയാണെങ്കിൽ, ഇന്ന് ക്യാഷ് മാർക്കറ്റിൽ വിദേശ നിക്ഷേപകർ ഓഹരികൾ വാങ്ങികൂട്ടിയിട്ടുണ്ടാകാം. ഇതിനാൽ തന്നെ വിപണിയിൽ ബെെയിംഗ് ആരംഭിച്ചതായി കണക്കുകൂട്ടാം.
നിഫ്റ്റി 50യിലെ ചുരുക്കം ചില ഓഹരികൾ മാത്രമാണ് ഇന്ന് നഷ്ടത്തിൽ അടച്ചത്. 17200ന് മുകളിൽ ശക്തമായി സൂചിക വ്യാപാരം അവസാനിപ്പിച്ചിരുന്നെങ്കിൽ ഹ്ര്വസ കാലത്തേക്ക് സൂചിക ബുള്ളിഷ് ആകുമെന്ന് ഉറച്ചു വിശ്വസിക്കാമായിരുന്നു. 17600ന് മുകളിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ നിഫ്റ്റി ബുള്ളിഷായി എന്ന് പറയാനാകു.
എഫ്.ഐഐഎസ് ഇന്ന് ഓഹരികൾ വാങ്ങികൂട്ടിയിട്ടുണ്ടാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ബുള്ളിഷ് റാലി തുടർന്നേക്കുമോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യു.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

