പ്രധാനതലക്കെട്ടുകൾ
Tata Steel Mining, Jindal Stainless: ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ സുകിന്ദയിൽ സ്ഥിതിചെയ്യുന്ന ഖനികൾക്കിടയിലുള്ള അതിർത്തിയിലെ ക്രോം അയിര് സംയുക്തമായി കണ്ടെത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു ഇരു കമ്പനികളും ഒപ്പുവച്ചു.
Bata India: ചെലവ് ചുരുക്കലിന്റെ ഭാഗമായി ചെറിയ പട്ടണങ്ങളിലും ഓൺലൈനായുമുള്ള വിൽപ്പന കമ്പനി വർദ്ധിപ്പിക്കും.
CreditAccess Grameen: സ്വീഡ്ഫണ്ട് ഇന്റർനാഷണലിൽ നിന്നും 25 മില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങി കമ്പനി.
HCL Technologies: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 9.9 ശതമാനം വർദ്ധിച്ച് 3214 കോടി രൂപയായി.
ACC: രണ്ടാം പാദത്തിൽ സിമന്റ് നിർമാണ കമ്പനിയുടെ ഏകീകൃത അറ്റാദായം ഇരിട്ടി വർദ്ധിച്ച് 569.45 കോടി രൂപയായി.
Indian Bank: ജൂൺ പാദത്തിൽ ബാങ്കിന്റെ അറ്റാദായം 220 ശതമാനം വർദ്ധിച്ച് 1182 കോടി രൂപയായി.
City Union Bank: ക്യുഐപി വഴി 500 കോടി രൂപ സമാഹരിക്കാൻ ബാങ്ക് അനുമതി നൽകി.
ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ
- Bajaj Finance
- Asian Paints
- ICICI Prudential Life Insurance Company
- Syngene International
- ICICI Securities
- Crisil
- DCM Shriram
- Shyam Metalics and Energy
- Newgen Software
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൗണിൽ താഴേക്ക് വീണ നിഫ്റ്റി പ്രതീക്ഷിച്ച പോലെ പിന്നീട് ശക്തമായി തിരികെ കയറിയെങ്കിലും യൂറോപ്യൻ വിപണികൾ ദുർബലമായതിന് പിന്നാലെ കൂപ്പുകുത്തി. ശേഷം 15700 പരീക്ഷിച്ച് കൊണ്ട് 15750ന് അടുത്തായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റിയും ഇന്നലെ ഏറെ ബെയറിഷായി കാണപ്പെട്ടു. 35000 എന്ന പ്രധാന സപ്പോർട്ട് തകർക്കപ്പെട്ട് സൂചിക താഴേക്ക് പോയി. എങ്കിലും അവസാന നിമിഷം തിരികെ കയറിയ സൂചിക 35000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക്സ്, ഫിനാൻഷ്യൽ സർവീസസ് എന്നിവ ഇന്നലെ മോശം പ്രകടനം കാഴ്ചവച്ചു. അതേസമയം ഫാർമ, റിയൽറ്റി മികച്ച പ്രകടനം കാഴ്ചവച്ചു.
കൊവിഡ് ഡൽറ്റ വകഭേദം വർദ്ധിക്കുന്നതിനെ തുടർന്ന് ആഗോള വിപണികൾ ദുർബലമായി കാണപ്പെട്ടു.
യൂറോപ്യൻ വിപണികൾ ഏറെയും 2.5 ശതമാനം വരെ നഷ്ടത്തിലാണ് അടച്ചത്. യുഎസ് വിപണികളും വലിയ ഗ്യാപ്പ് ഡൗണിൽ തുറന്ന് കൊണ്ട് അസ്ഥിരമായി നെഗറ്റീവായി 1-2 ശതമാനം നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഇപ്പോൾ സ്ഥിരമാകുന്നതായി കാണാം. വിപണികൾ ഏറെയും 0.5 ശതമാനത്തിൽ താഴെ നേരിയ നഷ്ടത്തിലാണ് കാണപ്പെടുന്നത്. അതേസമയം യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ ലാഭത്തിലാണുള്ളത്.
SGX NIFTY 15,731-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
പ്രാദേശികമായി കാണപ്പെട്ട ശുഭസൂചനകൾ നിഫ്റ്റിക്ക് 15600 എന്ന സപ്പോർട്ട് നൽകി.
ഏഷ്യൻ വിപണിക്ക് സമാനമായി പാശ്ചാത്യ വിപണികളും താഴേക്ക് വീണില്ലെങ്കിൽ നിഫ്റ്റി കൂടുതൽ സ്ഥിരത കെെവരിക്കും.
15,700, 15,640 എന്നിവിടെയാണ് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളത്.
15,800ൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
36,500, 35,800, 36,000 എന്നത് ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക.
34,500, 35,000 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2198 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1047 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
15800,15700,15500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ പുട്ട് ഒഐ ഉള്ളത്. നിഫ്റ്റി പിസിആർ 0.6 ആണ്. ഇത് ബെയറിഷ് സൂചന നൽകുന്നു.
HDFC BANK, HDFC എന്നീ ഓഹരികൾ ഇന്നലെ നിഫ്റ്റിയുടെ പതനത്തിന് കൂടുതൽ സംഭാവന നൽകി. ഈ ഓഹരികളിൽ ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്ന് ഇന്ത്യൻ വിപണിയുടെ ശക്തി പരീക്ഷിക്കപ്പെടുന്നതാണ്. നിഫ്റ്റി വീണ്ടും 15700-15800 എന്ന കൺസോളിഡേഷൻ റേഞ്ചിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. 15700 എന്ന സപ്പോർട്ട് തകർത്താൽ സൂചിക കൂടുതൽ ദുർബലമായേക്കും. 15800 തകർത്ത് മുകളിലേക്ക് നീങ്ങിയാൽ
വിപണി ശക്തി കെെവരിച്ചുവെന്ന് കരുതാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

