ഇന്നത്തെ വിപണി വിശകലനം
നാലാം ദിവസവും താഴേക്ക് വീണ് വിപണി.
15755 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് താഴേക്ക് നീങ്ങി. ശേഷം 15700 എന്ന സപ്പോർട്ടിൽ ഏറെ നേരം അസ്ഥിരമായി തുടർന്ന സൂചിക ഉച്ചയോടെ ഇവിടെ നിന്നും വീണ്ടും താഴേക്ക് വീണ് പുതിയ നഷ്ടങ്ങൾ രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/ 0.26 ശതമാനം താഴെയായി 15,680 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
34832 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഏറെ നേരവും വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്. 35000ന് മുകളിലേക്ക് കയറാൻ സൂചിക അക്ഷീണ പ്രയത്നം നടത്തിയെങ്കിലും ഇതിന് സാധിച്ചില്ല. ദൂർബലമായ സൂചിക 2 മണിക്കൂർ കൊണ്ട് 300 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി. ശേഷം 34650ൽ സപ്പോർട്ട് എടുത്തു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 88 പോയിന്റുകൾ/ 0.25 ശതമാനം താഴെയായി 34684 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഓട്ടോ ഇന്ന് 0.82 ശതമാനവും നിഫ്റ്റി ഫാർമ 0.93 ശതമാനവും നേട്ടം കെെവരിച്ചു. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ അസ്ഥിരമായാണ് അടയ്ക്കപെട്ടത്.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
ഫാർമ ഓഹരികൾ കത്തിക്കയറിയതിന് പിന്നാലെ Dr Reddy ഓഹരി ഇന്ന് നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഇന്ത്യയിൽ സ്പുട്നിക് ലൈറ്റ് വാക്സിൻ പരീക്ഷണങ്ങൾക്കായി കമ്പനിക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഇതെന്നതും ശ്രദ്ധേയമാണ്. 5500 എന്നത് നല്ല ഒരു ബ്രേക്ക് ഔട്ട് പോയിന്റായിരുന്നു. SunPharma 1.3 ശതമാനം നേട്ടം കെെവരിച്ചു.
ഓട്ടോ സെയിൽസ് ഡേറ്റ പുറത്തുവരുന്നതിനെ തുടർന്ന് ഓട്ടോ ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Bajaj-Auto 1.71 ശതമാനവും TataMotors 1.4 ശതമാനവും Maruti 0.9 ശതമാനവും HeroMotoCo 0.7 ശതമാനവും ഉയർന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു.
Bajaj Finserv ഇന്ന് 2.4 ശതമാനം നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. ShreeCem 1.6 ശതമാനം നഷ്ടം രേഖപ്പെടുത്തി.
Idea ഓഹരി 10 ശതമാനം നഷ്ടത്തിൽ വ്യാപാരം ആരംഭിക്കുകയും പിന്നീട് 9 ശതമാനം നഷ്ടത്തിൽ അടയ്ക്കുകയും ചെയ്തു. കഴിഞ്ഞ പാദത്തിൽ കമ്പനി വീണ്ടും നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്.
ഏറെ നാളായി അസ്ഥിരമായി നിന്നതിന് പിന്നാലെ Naukri ഓഹരി ഇന്ന് 8 ശതമാനം നേട്ടം കെെവരിച്ചു. കമ്പനിയുടെ ഓഹരി 100 ബില്യൺ ഡോളറിന് സോമാറ്റോ സ്വന്തമാക്കി.
ഇന്നലത്തെ ശക്തമായ മുന്നേറ്റം തുടർന്ന Happiest Minds ഓഹരി ഇന്ന് 13.2 ശതമാനം നേട്ടം കെെവരിച്ച് എക്കാലത്തെയും ഉയർന്ന നിലരേഖപ്പെടുത്തി.
വിപണി മുന്നിലേക്ക്
നിഫ്റ്റി നാലാം ദിവസവും തുടർച്ചയായി നഷ്ടത്തിൽ അടച്ചതിന് പിന്നാലെ ഓപ്ഷൻ റെെറ്റേഴ്സ് വിജയം കെെവരിച്ചു കൊണ്ടുള്ള ഒരു എക്സപെയറിക്ക് കൂടി വിപണി ഇന്ന് സക്ഷ്യംവഹിച്ചു.
മിഡ് ക്യാപ്പ് സൂചിക ഇന്ന് നഷ്ടത്തിലാണ് അടച്ചത്. അതേസമയം സ്മോൾ ക്യാപ്പ് ഹാപ്പീസ്റ്റ് മെെൻഡിന്റെ പിന്തുണയോടെ കത്തിക്കയറി. ഈ ഓഹരി നിങ്ങളുടെ കെെയ്യിൽ ഉണ്ടെന്ന് കരുതുന്നു.
നിഫ്റ്റിക്ക് 15650 അടുത്ത സപ്പോർട്ടായും 15500 അടുത്ത പ്രതിരോധമായും പരിഗണിക്കാം. ബാങ്ക് നിഫ്റ്റിക്ക് 34450ൽ സപ്പോർട്ടും 35000ൽ ശക്തമായ പ്രതിരോധവും ഉള്ളതായി കാണാം.
ഓട്ടോ വിൽപ്പന കണക്കുകളും പോസിറ്റീവാണെന്ന് ഓഹരികളിലെ മുന്നേറ്റം സൂചിപ്പിക്കുന്നു. എന്നാൽ ദുർബലമായി നിന്നതിനാൽ ഈ ഓഹരിയിലെ വേഗത കുറഞ്ഞേക്കാം.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

