Editorial Editorial of the Day ഇന്ത്യൻ വിപണിയിൽ നിന്നും കോടികൾ കൊയ്ത 5 പ്രമുഖ നിക്ഷേപകർ ലോകത്തെ തന്നെ ഏറ്റവും മികച്ച ബിസിനസ് എൺവയോൺമെനുകളിൽ ഒന്നാണ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റെന്ന് പറയാം. നഷ്ടവും ലാഭവും മാറി മാറിനിക്ഷേപകരുടെ ജീവിതം ദീർഘകാല അടിസ്ഥാനത്തിൽ നേട്ടങ്ങൾ കൊയ്ത് വിജയിപ്പിക്കാനാൻ ഓഹരി വിപണിക്ക് സാധിക്കും. ബിഎസിയിലെ മൊത്തം ലിസ്റ്റഡ് കമ്പനികളുടെയും മൂല്യം നോക്കിയാൽ ഇപ്പോൾ അത് 280.5 ലക്ഷം കോടിയോളം വരും. കൃത്യമായ നിക്ഷേപ പദ്ധതിയുണ്ടെങ്കിൽ ആർക്കും തന്നെ മാസം 10000 രൂപ നിക്ഷേപത്തിലൂടെ കോടികളുടെ പോർട്ട്ഫോളിയോ നിർമിച്ചെടുക്കാവുന്നതാണ്. മേൽപ്പറഞ്ഞ കാര്യം അവിശ്വസനീയമോ അസംബന്ധമോ ആയി തോന്നിയേക്കാം, എന്നാൽ […] Written by Amal Akshy November 17, 2022November 17, 2022
Editorial Editorial of the Day എട്ട് നിലയിൽ പൊട്ടി FTX; പാപ്പരായത് ലോകത്തെ രണ്ടാമത്തെ വലിയ ക്രിപ്പ്റ്റോ എക്സ്ചേഞ്ച്, ക്രിപ്പ്റ്റോ വിപണി വൻ പ്രതിസന്ധിയിൽ? ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്പ്റ്റോ കറൻസി എക്സ്ചേഞ്ചായ എഫ്.ടി.എക്സ് പാപ്പരായ വാർത്ത ഞെട്ടലോടെയാണ് ക്രിപ്പ്റ്റോ നിക്ഷേപകർ കേട്ടറിഞ്ഞത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലായി ബിറ്റ്കോയിൻ ഉൾപ്പെടെ ഉള്ള ക്രിപ്പ്റ്റോ കറൻസികൾ കൂപ്പുകുത്തിയിരുന്നു. പാപ്പരത്ത നടപടികൾ ആരംഭിച്ചതിന് പിന്നാലെ കമ്പനി സിഇഒ സ്ഥാനത്ത് നിന്ന് സാം ബാങ്ക്സ്മാൻ രാജിവെച്ചു. മണികൂറുകൾ കൊണ്ട് അദ്ദേഹത്തിന്റെ 16 ബില്യൺ ഡോളർ ആസ്തി വട്ടപൂജ്യത്തിലേക്ക് വീണു. ഇന്നത്തെ ലേഖനത്തിലൂടെ എഫ്ടിഎക്സ് എങ്ങനെയാണ് തകർന്നടിഞ്ഞതെന്നും ഇത് ക്രിപ്പ്റ്റോ മേഖലയെ എങ്ങനെ […] Written by Amal Akshy November 14, 2022November 14, 2022
Editorial Editorial of the Day കണക്കെന്ന മായാജാലത്തിലൂടെ വിപണിയെ വരുതിയിലാക്കിയ ട്രേഡർ; അറിഞ്ഞിരിക്കണം ജിം സൈമൺസിന്റെ വിജയനാൾവഴികൾ സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപകരും ട്രേഡേഴ്സും തങ്ങളുടെ പ്രവർത്തനങ്ങൾ വിപണിയിലെ വമ്പന്മാരുമായി താരതമ്യം ചെയ്ത് നോക്കാറുണ്ട്. ഇതിലൂടെ തങ്ങളുടെ പ്രകടനത്തെ സ്വയം വിലയിരുത്താനും മെച്ചപ്പെടുത്താനും അവർക്ക് സാധിക്കും. ഇങ്ങനെ നോക്കുന്ന വ്യക്തി ആണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ജിം സൈമൺസിന്റെ പ്രവർത്തനങ്ങളെ മാതൃകയാക്കാവുന്നതാണ്. ജിം സൈമൺസ് എന്നത് ലോകത്തെ തന്നെ ഏറ്റവും മികച്ച ട്രേഡേഴ്സിൽ ഒരാളാണ്. യുഎസിലെ പ്രമുഖ ട്രേഡ് ഹെഡ്ജിംഗ് കമ്പനിയായ Renaissance Technologies എന്ന കമ്പനിയുടെ സ്ഥാപകനാണ് ഇദ്ദേഹം. തന്റെ ഗണിത ശാസ്ത്രത്തിലെ മികവ് കൊണ്ട് സ്റ്റോക്ക് […] Written by Amal Akshy November 9, 2022November 9, 2022
Editorial Editorial of the Day കള്ളപ്പണം തടയാൻ കച്ചകെട്ടി കേന്ദ്രം, തുറുപ്പ് ചീട്ടായി ഇ- റുപ്പി അവതരിപ്പിച്ച് ആർബിഐ; ക്രിപ്പ്റ്റോക്കും പണികിട്ടും? നവംബർ 1ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ രൂപയുടെ ആദ്യ ട്രയൽ അവതരിപ്പിച്ചു. സർക്കാർ സെക്യുരിറ്റികളിലാണ് ആദ്യമായി ഇത് പരീക്ഷിച്ചത്. വൈകാതെ തന്നെ റിട്ടെയിൽ സെഗ്മെന്റിലേക്കും ഇത് കൊണ്ടുവരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നീ ഒമ്പത് ബാങ്കുകളെയാണ് പദ്ധതിക്കായി റിസർവ് ബാങ്ക് നിയോഗിച്ചിരിക്കുന്നത്. ഒക് ടോബര് […] Written by Amal Akshy November 7, 2022November 7, 2022
Editorial Editorial of the Day കുതിച്ചുയരുന്ന ഇന്ത്യൻ ഒടിടി വ്യവസായം; കൂടുതൽ അറിയാം ഇന്ത്യൻ എന്റർടൈൻമെന്റ് മേഖല വളരെ ഓരോ ദിവസവും ശക്തമായി വരികയാണ്. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭിച്ചതോടെ ഡിജിറ്റൽ ഉള്ളടക്കം ശക്തമായി വളർച്ച കൈവരിക്കുന്നത് കാണാം. ദൂരദർശനിൽ നിന്നും ഡിടിച്ചിലേക്കും അവിടെ നിന്നും ഒടിടിയിലേക്കുമുള്ള മാറ്റം വളരെ വലുതാണ്. ഉള്ളടക്കങ്ങൾ കാണുന്നതിൽ പ്രേക്ഷകർക്ക് സംഭവിച്ച മാറ്റങ്ങളും ഏറെ വലുതാണെന്ന് കാണാം. Eros Now-KPMG റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ഒരു OTT കാഴ്ചക്കാരൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒരു ദിവസം ഏകദേശം 70 മിനിറ്റ് ചെലവഴിക്കുന്നതായി പറയുന്നു. ഇന്ത്യൻ ഒടിടി […] Written by Amal Akshy October 31, 2022October 31, 2022
Editorial Editorial of the Day എയർപോർട്ട് മേഖലയിൽ കുത്തകയായി അദാനി, നേട്ടങ്ങൾ കൊയ്ത നാൾ വഴികളിലൂടെ  19.75 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് അദാനി ഗ്രൂപ്പ്. കമ്പനി രാജ്യത്തുടനീളം ലോകോത്തര ഗതാഗത, യൂട്ടിലിറ്റി ഇൻഫ്രാസ്ട്രക്ചർ പോർട്ട്‌ഫോളിയോ സ്ഥാപിച്ചു. ഗ്രൂപ്പ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിന്റെ ബിസിനസ്സ് വിപുലീകരിക്കാനും ഡാറ്റാ സെന്ററുകൾ മുതൽ സിമന്റ്, ടെലികോം, മീഡിയ തുടങ്ങിയ എല്ലാ മേഖലകളിലേക്കും ചുവടുവെക്കുന്നതിനായി വൻതുക ചിലവഴിച്ചതായി കാണാം. അദാനി ഗ്രൂപ്പ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ സിറ്റി ഗ്യാസ് വിതരണം, കൽക്കരി ഖനനം, സ്വകാര്യ-മേഖല തുറമുഖം, […] Written by Amal Akshy October 26, 2022October 26, 2022
Editorial Editorial of the Day മുഹൂർത്ത വ്യാപാരം 2022; നിങ്ങൾ അറിയേണ്ടത് രാജ്യമൊട്ടാകെ ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചിരിക്കുകയാണ്.അന്ധകാരത്തിന് മേൽ വെളിച്ചം വിജയം കെെവരിച്ചു കൊണ്ട് അഥവ തിന്മയ്ക്ക് മേൽ നന്മ വിജയം നേടുന്നതിന്റെ പ്രതീകമായാണ് ദീപാവലി ആഘോഷിക്കുന്നത്. ഇത് സമയത്ത് പല നല്ല കാര്യങ്ങൾക്കും ആളുകൾ തുടക്കംകുറിക്കാറുണ്ട്. ഈ സമയത്ത് ഓഹരികൾ വാങ്ങുന്നതിനായുള്ള ഇന്ത്യൻ ഓഹരി വിപണിയിൽ നിശ്ചയിച്ചിട്ടുള്ള വ്യാപാരത്തിനെയാണ് മുഹൂർത്ത വ്യാപാരം എന്ന് പറയുന്നത്. കഴിഞ്ഞ 6 പതിറ്റാണ്ടായി ഇത് നടന്നുവരുന്നുണ്ട്. മുഹൂർത്ത വ്യാപാരം എന്താണെന്നും, ഇതിലൂടെ നിങ്ങൾക്ക് എങ്ങനെ നേട്ടമുണ്ടാക്കാനാകുമെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. എന്താണ് മുഹൂർത്ത […] Written by Amal Akshy October 22, 2022October 23, 2022
Editorial Editorial of the Day ഉജ്ജ്വല നേട്ടം കൈവരിച്ച് വേദാന്ത് ഫാഷൻസ്; അറിയാം നിക്ഷേപ സാധ്യതകൾ  ഉത്സവം വിവാഹം തുടങ്ങിയ ആഘോഷങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ സുപ്രധാന ഘടകങ്ങളിൽ ഒന്നാണ്. ഇവ നമ്മുടെ അടിസ്ഥാന മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും എടുത്ത് കാട്ടുന്നു. ഓരോ സമുദായത്തിനും അവരവരുടേതായ ആഘോഷങ്ങളും ചാടങ്ങുകളുമാണുള്ളത്. എല്ലാത്തരം ആഘോഷങ്ങളും പ്രത്യേകിച്ച് വിവാഹം, ഉത്സവം തുടങ്ങിയ ഇന്ത്യയുടെ വസ്ത്ര വ്യാപാര മേഖലയിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. വംശീയ വസ്ത്ര വ്യവസായത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമ്മുടെ മനസ്സിൽ ഒരു പേര് ഉയർന്നുവരുന്നു: മാന്യവർ. എന്നാൽ Vedant Fashions Ltd എന്ന കമ്പനിയാണ് മാന്യവറിന്റെ ഉടമസ്ഥരെന്ന കാര്യം നിങ്ങൾക്ക് അറിയുമോ? […] Written by Amal Akshy October 21, 2022October 21, 2022
Editorial Editorial of the Day ദേശീയ ലോജിസ്റ്റിക്സ് നയം; അറിയേണ്ടതെല്ലാം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലോജിസ്റ്റിക്സ് മേഖല എന്നത് ഏതൊരു സമ്പദ്‌വ്യവസ്ഥയിലും ആഭ്യന്തര, അന്തർദേശീയ വ്യാപാരത്തിന്റെ നട്ടെല്ലായി മാറുമെന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്. ഇത് എല്ലാ സുപ്രധാന വ്യവസായങ്ങളെയും ബന്ധിപ്പിക്കുകയും അന്തിമ ഉപഭോക്താവിന് ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമമായ വിതരണ ശൃംഖല നൽകുകയും ചെയ്യുന്നു. ഒരു ലോജിസ്റ്റിക് മേഖലയ്ക്ക് കാര്യക്ഷമമായ ഗതാഗത സംവിധാനങ്ങൾ, ഇൻവെന്ററി മാനേജ്മെന്റ് (വെയർഹൗസിംഗ്), വിവരങ്ങൾ വേഗത്തിൽ കൈമാറുക, ഉപഭോക്തൃ സേവനം എന്നിവ ആവശ്യമാണ്. കഴിഞ്ഞ സെപ്റ്റംബർ 17 പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ലോജിസ്റ്റിക്സ് […] Written by Amal Akshy October 19, 2022October 19, 2022
Editorial Editorial of the Day ഇ-കൊമേഴ്സ് മാർക്കറ്റ്പ്ലേസ് പദ്ധതി ഉപേക്ഷിച്ച് റിലയൻസ്; കാരണം അറിയാം ഇ-കൊമേഴ്സ് പോളിസി നടപ്പാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ വൈകിപ്പിക്കുന്ന സഹചര്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസും തങ്ങളുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ലോഞ്ചും താത്ക്കാലികമായി നിർത്തിവെക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നിരുന്നാലും ആയിരത്തിലേറെ സ്വതന്ത്ര വിൽപ്പനക്കാരാണ് നിലവിലുള്ള ജിയോമാർട്ടുമായി കൈകോർത്തിട്ടുള്ളത്. ഇന്നത്തെ ലേഖനത്തിലൂടെ റിലയൻസിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്മോം ലോഞ്ച് വൈകുന്നതിനുള്ള കാരണവും കമ്പനിയുടെ മുന്നിലേക്കുള്ള നീക്കങ്ങളുമാണ് ചർച്ചചെയ്യുന്നത്. ഇ-കൊമേഴ്സിലേക്കുള്ള ചുവടുവെപ്പ്: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിന് ഇന്ത്യയിലുടനീളം 12,000-ലധികം സ്റ്റോറുകളാണുള്ളത്. അജിയോ, ജിയോമാർട്ട്, റിലയൻസ് ഡിജിറ്റലിന്റെ വെബ്‌സ്റ്റോർ എന്നിവയുൾപ്പെടെയുള്ള […] Written by Amal Akshy October 18, 2022October 19, 2022
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023