വിപണി വിശകലനം 

14,782 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ തുറന്ന  നിഫ്റ്റി
പിന്നീട് താഴേക്ക് വീണെങ്കിലും 14650ൽ വന്ന് ശക്തമായ സപ്പോർട്ടെടുത്ത് നിലനിന്നു. പിന്നീട് 200 പോയിന്റുകൾ മുകളിലേക്ക് കയറിയ സൂചിക ഒരു മണിക്കൂറിനുള്ളിൽ താഴേക്ക് കൂപ്പുകുത്തുകയും അസ്ഥിരമായി തുടരുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 32 പോയിന്റ്/0.22 ശതമാനം  മുകളിലായി  14707 എന്ന നിലയിൽ സൂചിക  വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റിക്ക് വിരുദ്ധമായി ബാങ്ക് നിഫ്റ്റി ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഗ്യാപ്പ് അപ്പിൽ  35,554 എന്ന നിലയിൽ തുറന്ന സൂചിക  കൂപ്പുകുത്തിയതിന് ഒപ്പം നിഫ്റ്റിയേയും താഴേക്ക് വലിച്ചു. ഓപ്പണിംഗ് റേഞ്ച് തകർത്ത് മുകളിലേക്ക് വന്നെങ്കിലും ബാങ്ക് നിഫ്റ്റിക്ക് അത് നിലനിർത്താനായില്ല. തുടർന്ന് താഴേക്ക് വീണ സൂചിക കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില തകർത്ത് വീണ്ടും താഴേക്ക് പോയി. 35000ൽ നിർണായക സപ്പോർട്ടെടുത്ത സൂചിക പിന്നീട് അസ്ഥിരമായി നിന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 140 പോയിന്റ്/0.40 ശതമാനം താഴെയായി 35116 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മെറ്റൽ സൂചിക ഇന്ന് 3.89 ശതമാനം നേട്ടം കെെവരിച്ചു. കഴിഞ്ഞ ദിവസത്തെ പതനത്തിന് ശേഷം നിഫ്റ്റി റിയൽറ്റി 2.7 ശതമാനം ഉയർന്നു. വേറെ ഒരു മേഖല സൂചികകളും 1 ശതമാനത്തിലേറെ നേട്ടമോ നഷ്ടമോ രേഖപ്പെടുത്തിയില്ല.

യൂറോപ്യൻ വിപണികൾ എല്ലാം തന്നെ  നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാൽ  ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിർണായക വാർത്തകൾ 

UPL-ന്റെ  ഗുജറാത്തിലെ  പ്ലാന്റിൽ തീ പിടിത്തമുണ്ടായെന്ന വാർത്ത വന്നെങ്കിലും  കമ്പനിയുടെ ഓഹരികളിൽ അത് കാര്യമായ സ്വാധീനം ചെലുത്തിയില്ല. വിപണി അവസാനിച്ചപ്പോൾ ഓഹരി 5 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.

മെറ്റൽ ഓഹരികളിൽ ഇന്ന് ശക്തമായ മുന്നേറ്റമാണ് ഉണ്ടായത്.
Iron-ore വില ആഗോള വിപണിയിൽ 10 വർഷത്തിലെ ഏറ്റവും ഉയർന്ന നിലകെെവരിച്ചു. Tata Steel ഓഹരികൾ  6.5 ശതമാനം നേട്ടം കെെവരിച്ച്  നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. SAIL 6.54 ശതമാനവും  Hindalco  5.36 ശതമാനവും Jindal Steel  4.74 ശതമാനവും നേട്ടംകെെവരിച്ചു.

കമ്മോഡിറ്റി വില ആഗോളതലത്തിൽ ഉയർന്ന നിലയിലാണ്.
Hindustan Copper ഇന്നലത്തെ മുന്നേറ്റത്തിന് ശേഷം ഇന്ന് 18 ശതമാനം നേട്ടം കെെവരിച്ചു.

ഇന്ത്യൻ നേവിയിൽ നിന്നും 10000 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ Cochin Shipyard ഓഹരികൾ ഇന്ന് 8 ശതമാനം നേട്ടം കെെവരിച്ചു. കമ്പനിയുടെ വിപണി മൂലധനം (4,600 കോടി) ഈ ഓർഡറിന്റെ പകുതി പോലുമില്ലെന്നതും ശ്രദ്ധേയമാണ്.

കമ്പനിയുടെ സി.ഇ.ഒ ആയി വി.എസ്. ഗണേഷിനെ നിയമിച്ചതിന് പിന്നാലെ  ജോക്കിയുടെ നിർമ്മാതാക്കളായ  Page Industries -ന്റെ ഓഹരികൾ ഇന്ന് 5 ശതമാനം നേട്ടംകെെവരിച്ചു.

Tata Motors ഓഹരി ഇന്ന് 6.4 ശതമാനം ഉയർന്ന് 300 ശക്തമായ സപ്പോർട്ടായി മാറി. അതേസമയം  Maruti  ഓഹരികളിൽ ഇന്ന് 1.64 ശതമാനം ഇടിവ് രേഖപ്പെടുത്തി.

പെട്രോൾ വില ഉയരുന്നതിന് കാരണം അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ചൂണ്ടിക്കാട്ടി. ഓയിൽ ഗ്യാസ് ഓഹരികൾ ഇന്ന് കത്തിക്കയറി. Reliance  1 ശതമാനത്തിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. ONGC, BPCL, HPCL, IOC എന്നിവയും ഇന്ന് നേട്ടം കെെവരിച്ചു.

ഇന്നലെ നേട്ടം കെെവരിച്ച Kotak Bank, HDFC Bank Adani Ports എന്നീ ഓഹരികളിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപെട്ടു.

ഇന്ത്യയിലെ 5 ജി ശൃംഖലക്കായി Bharti Airtel  ആഗോള ചിപ്പ് നിർമാതാക്കളായ ക്വാൽകോമുമായി കെെകോർത്തു. 

ഡോളറിനെതിരായി ഇന്ത്യൻ റുപ്പിയുടെ ശക്തി വർദ്ധിച്ചുവരുന്നതിനാൽ  ഐടി, ഫാർമ ഓഹരികൾ ഇന്നും ദുർബലമായി തുടർന്നു. 14850 നിലകെെവരിക്കുന്നതിനായി
ഐടി മേഖല നിഫ്റ്റിയെ സഹായിച്ചുവെങ്കിലും ഇത് നിലനിർത്താനായില്ല.

നിഫ്റ്റി അസ്ഥിരമായപ്പോൾ നിഫ്റ്റി മിഡ്ക്യാപ്പ് 50 സൂചിക
Apollo Hospitals, Page Industries എന്നിവയുടെ സാഹയത്തോടെ  ഇന്ന് 1.46 ശതമാനം നേട്ടംകെെവരിച്ചു. നിഫ്റ്റി സ്മോൾ ക്യാപ്പ് 100 ഒരു ശതമാനം നേട്ടം കെെവരിച്ചു. 

വിപണി മുന്നിലേക്ക് 

വിപണി ഇന്നും അസ്ഥിരമായാണ് കാണപെട്ടത്. നിഫ്റ്റി ഇന്നലത്തെ റേഞ്ചിൽ തന്നെ വ്യാപാരം നടത്തി. ഇന്നലെ വിപണി അവസാനിച്ചപ്പോൾ ഇന്ന് ചോരപ്പുഴയിലാകും നിഫ്റ്റി വ്യാപാരം നടത്തുകയെന്ന് ഞാൻ കരുതി. എന്നാൽ അർദ്ധരാത്രി Dow Jones എക്കാലത്തേയും ഉയർന്ന നിലകെെവരിച്ചതോടെ എനിക്ക് പ്രതീക്ഷയേറി.

എന്നാൽ യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. ഇന്ന് യുഎസ് വിപണി എങ്ങനെയാണ് മുന്നേറുകയെന്ന് കണ്ടറിയാം. 

ഇന്നത്തെ ഉയർന്ന നില വരും ദിവസങ്ങളിൽ നിഫ്റ്റിക്ക് ശക്തമായ പ്രതിരോധമായി മാറും. സൂചിക 15100 ന് മുകളിൽ കയറിയാൽ മാത്രമെ വിപണി ബുള്ളിഷാണെന്ന് പറയാനാകു.

ഇന്നലത്തെ താഴ്ന്ന നില സപ്പോർട്ടായി കണക്കാകാം. ഇത് തകർക്കപെട്ടാൽ നിഫ്റ്റി 14500ലേക്ക് എത്തിപ്പെട്ടേക്കും. 

യുഎസ് ഉത്തേജക പാക്കേജ് ഈ ആഴ്ചതന്നെ  അംഗീകരിച്ചേക്കാം. ഇത് ആഗോള വിപണിയെ തന്നെ മുകളിലേക്ക് നയിച്ചേക്കും. ഇത് മൂന്ന് ആഴ്ചകൾക്ക് ഉള്ളിൽ തന്നെ സംഭവിച്ചേക്കും. കമ്മോഡിറ്റിയുടെ ഉയർച്ച ഇക്യൂറ്റി മാർക്കറ്റിനെ ബാധിച്ചേക്കും. എന്നാൽ ഇത് താത്ക്കാലികം മാത്രമാണ്.

മുന്നിലേക്ക് വളരെ നല വ്യാപാര സാധ്യതകളാണ് തുറന്ന് കാണുന്നത്. നാളെ കഴിഞ്ഞാൽ എക്സപെയറി ദിവസമാണ്. അതിനാൽ തന്നെ വിപണി അസ്ഥിരമായേക്കും.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement