ഇന്നത്തെ വിപണി വിശകലനം

ബുള്ളിഷ് സാധ്യത നിലനിർത്താൻ സാധിക്കാതെ അവസാന നിമിഷം താഴേക്ക് വീണ് നിഫ്റ്റി.

ഇന്ന് ഗ്യാപ്പ് ഡൌണിൽ 16599 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണ് 16500ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തി. ഉച്ചയ്ക്ക് 2 മണി വരെ ബുള്ളിഷായി കാണപ്പെട്ട സൂചിക പിന്നീട് ബാങ്കിംഗ് ഓഹരികൾ താഴേക്ക് വീണതിന് ഒപ്പം തകർന്നടിഞ്ഞു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 76 പോയിന്റുകൾ/0.46 ശതമാനം താഴെയായി 16584 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35665 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം മുകളിലേക്ക് കയറി. കഴിഞ്ഞ ദിവസത്തെ ഉയർന്ന നില കൈവരിക്കാൻ സൂചികയ്ക്ക് സാധിച്ചിരുന്നില്ല. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം ട്രെൻഡ് ലൈൻ മറികടന്ന സൂചിക കുത്തനെ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 339 പോയിന്റുകൾ/ 0.95 ശതമാനം താഴെയായി 35487 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി റിയൽറ്റി(+2%), നിഫ്റ്റി മീഡിയ (+1.5%), നിഫ്റ്റി മെറ്റൽ(+1.3%) എന്നിവ 1 ശതമാത്തിൽ ഏറെ നേട്ടത്തിൽ അടച്ചു. നിഫ്റ്റി പിഎസ്.യു ബാങ്ക്  (-1%), നിഫ്റ്റി ബാങ്ക് (-0.95%) എന്നിവ 1 ശതമാനത്തിലേറെ നഷ്ടത്തിൽ അടച്ചു. 

ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

പര്യവേക്ഷണത്തിനുള്ള ചെലവ് വർദ്ധിപ്പിക്കാൻ പദ്ധതിയിട്ടതിന് പിന്നാലെ ONGC ഓഹരി 5 ശതമാനം നേട്ടത്തിൽ അടച്ചു. ക്രൂഡ് ഓയിലിന് മേൽ കൂടുതൽ നികുതി ഈടക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞതിന് പിന്നിലെ OIL(+6%), ONGC (+5%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

NTPC (+.3%), Coal India (+3%)
എന്നീ ഊർജ്ജ ഓഹരികൾ ഇന്ന് 3 ശതമാനത്തിൽ ഏറെ നേട്ടത്തിൽ അടച്ചു.

ബ്രോക്കറേജ് റേറ്റിംഗിൽ മാറ്റം വരുത്തിയതിന് പിന്നാലെ Mahindra & Mahindra (+3.6%) ഓഹരി നേട്ടത്തിൽ അടച്ചു.

നാലാം പാദത്തിൽ നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെ SunPharma(-3.12%) ഓഹരി നഷ്ടത്തിൽ അടച്ചു.

സാമ്പത്തിക മേഖലയിൽ നിന്നും Kotak Bank (-2.9%), HDFC (-2.5%), SBI (-1.3%), Axis Bank (-1.2%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ആഭ്യന്തര വിലയും ഉൽപ്പാദനവും സ്ഥിരത കൈവരിക്കും വരെ മലേഷ്യ കോഴികളുടെ കയറ്റുമതി ഒരു മാസത്തേക്ക് നിരോധിച്ചതിന് പിന്നാലെ ആവശ്യകത വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ Venkey’s (+3.4%) ഓഹരി നേട്ടത്തിൽ അടച്ചു. 

CDSL (+11.9%), BSE (+9.7%), CAMS (+9.3%), MCX(+5.8%) എന്നീ വിപണി അനുബന്ധ ഓഹരികളും ഇന്ന് നേട്ടത്തിൽ അടച്ചു.

എന്റർപ്രൈസസിനായി പരിഹാരങ്ങൾ വിന്യസിക്കാൻ ലെനോവോയുമായി കൈകോർത്തതിന് പിന്നാലെ Tata Elxsi (+3.7%) ഓഹരി നേട്ടത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക് 

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജിഡിപി കണക്കുകൾ ഇന്ന് പുറത്ത് വരും. യുഎസ് വിപണി കഴിഞ്ഞ ദിവസം അവധി ആയതിനാൽ തന്നെ
നിക്ഷേപകർ ഇതിലേക്ക് ഉറ്റുനോക്കുന്നുണ്ട്.

കേന്ദ്ര മന്ത്രിസഭായോഗം നാളെ നടക്കും. പ്രധാന പ്രഖ്യാപനങ്ങൾക്കായി ശ്രദ്ധിക്കാവുന്നതാണ്.

യുഎസ് വിപണിയുടെ ഫ്യൂച്ചർ ഉച്ചയ്ക്ക് 3 മണിയോടെ കുത്തനെ താഴേക്ക് വീണു. ഇത് ഇന്ത്യൻ വിപണിയിൽ ഇടിവിന് കാരണമായി. ആഗോള തലത്തിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമായതിനാൽ തന്നെ ഊർജ്ജ ഓഹരികളിലേക്ക് ശ്രദ്ധിക്കുക.

എഫ്.എം.സി.ജി സൂചിക ശക്തമായി നിലകൊള്ളുന്നത് കാണാം. നവംബറിലെ ഉയർന്ന നിലയിലാണ് സൂചികയുള്ളത്. ഐടി ഓഹരികൾ ഉൾപ്പെടെ വീണ്ടെടുക്കൽ നടത്തുമ്പോൾ ഈ മേഖലയിലേക്ക് കൂടി ശ്രദ്ധിക്കാവുന്നതാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement