ഇന്നത്തെ വിപണി വിശകലനം
16440 എന്ന നിലയിൽ 240 പോയിന്റുകൾക്ക് താഴെയായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 140 പോയിന്റുകൾക്ക് ഉള്ളിൽ വശങ്ങളിലേക്ക് വ്യാപാരം നടത്തി. അവസാന നിമിഷം വിപണി ഓപ്പണിംഗ് റേഞ്ചിലേക്ക് വ്യാപാരം നടത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 271 പോയിന്റുകൾ/ 1.63 ശതമാനം താഴെയായി 16411 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
34676 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പിന്നീട് 300 പോയിന്റുകൾ താഴേക്ക് വീണു. രൂക്ഷമായ ചാഞ്ട്ടത്തിനൊപ്പം സൂചിക 450 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമായി നീക്കം കാഴ്ചവച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 641 പോയിന്റുകൾ/ 1.82 ശതമാനം താഴെയായി 34591 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി റിയറ്റി(-3.56%), നിഫ്റ്റി ഐടി(-2.27%), നിഫ്റ്റി ഫിൻസെർവ്(-2.25%)
എന്നിവ കുത്തനെ വീണു.
ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Hero Motocorp(+2.47%) ഓഹരി 40 ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
Bajaj Finance(-4.90%), Bajaj Finserv(-3.53%) എന്നീ ഓഹരികളിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടു.
ഓഹരി ഒന്നിന് 31.05 രൂപ വീതം ലാഭവിഹിതം നൽകിയതിന് പിന്നാലെ
Vedanta(-11.06%) നഷ്ടത്തിൽ അടച്ചു.
നാലാം പാദത്തിൽ മികച്ച അറ്റാദായം രേഖപ്പെടുത്തിയിട്ടുംChola Finance(-10.97%) ഓഹരി കുത്തനെ താഴേക്ക് വീണു. Voltas(-7.62%) ഓഹരി മോശം ഫലങ്ങളെ തുടർന്ന് താഴേക്ക് വീണു.
Catholic Syrian Bank(+9.97%) അവസാനത്തെ 30 മിനിറ്റിൽ ബ്രേക്ക് ഔട്ട് നടത്തി.
ഹോം ലോൺ നിരക്ക് ഉയർത്തിയതിന് പിന്നാലെ Sobha(-6.20%), Phoenix Ltd(-5.03%), Prestige(-4.08%) റിയൽറ്റി ഓഹരികൾ കൂപ്പുകുത്തി.
ITC(+1.76%), Britannia(+0.94%), PGHH(+2.03%) എന്നീ എഫ്.എം.സി.ജി ഓഹരികൾ ഇന്ന് ലാഭത്തിൽ അടച്ചു. Marico ഓഹരി 3 ശതമാനം ഇടിഞ്ഞു.
വിപണി മുന്നിലേക്ക്
2020 ശേഷമുള്ള ഏറ്റവും മോശമായ സ്ഥിതിയിലാണ് യുഎസ് വിപണി നിൽക്കുന്നത്. പലിശ നിരക്ക് ഉയരുന്നത് വിപണി പിടിച്ചു കുലുക്കുന്നതായി കാണാം.
ഇന്നത്തെ വീഴ്ചയിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അനേകം ഓഹരികൾ വിറ്റഴിച്ചിട്ടുണ്ടാകാം.
എഫ്.ഐഐ നിക്ഷേപം നടത്തിയിട്ടുള്ള നിഫ്റ്റി 50 ഓഹരികൾ ഏറെയും 9 വർഷത്തെ താഴ്ന്ന നിലയിലാണുള്ളത്.
എഫ്.എം.സി.ജി ഓഹരികൾ ശക്തമായി നിൽക്കുന്നു. ഓഹരികളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്. വാർത്തകളെ അടിസ്ഥാനമാക്കിയുള്ള നീക്കം ഈ ഓഹരികളിൽ ഉണ്ടായേക്കാം.
ഇപ്പോഴും അനേകം കമ്പനികളുടെ ഫലങ്ങൾ പുറത്ത് വരാനുണ്ട്. മികച്ച ഫലത്തെ അടിസ്ഥാനമാക്കി അല്ല പല ഓഹരികളും നീങ്ങുന്നതെന്ന് കാണാം.
നിഫ്റ്റി 16650ന് താഴേക്ക് നീങ്ങിയതിനാൽ തന്നെ വിപണി ബെയറിഷായി എന്ന് പറയാം. അതേസമയം Infosys, Bajaj Finance എന്നിവ പ്രധാന സപ്പോർട്ട് സോണിലാണ്.
ആക്‌സിസ് ബാങ്ക് മ്യൂച്വൽ ഫണ്ട് തട്ടിപ്പിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതേസമയം തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തിക മന്ദ്യത്തിനുള്ള മുൻ അറിയിപ്പും നൽകി കഴിഞ്ഞു.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

