പ്രധാനതലക്കെട്ടുകൾ
Reliance Industries: ഗൂഗിളുമായി ചേർന്ന് അവതരിപ്പിക്കുന്ന ജിയോഫോൺ നെക്സ്റ്റ് ദീപാവലി ദിവസം പുറത്തിറക്കാൻ ഒരുങ്ങി കമ്പനി. ആഗോളതലത്തിലെ സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമത്തെ തുടർന്നാണ് ലോഞ്ച് വെെകിയത്.
Bharti Airtel: അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ എസ്&പി കമ്പനിയുടെ ക്രെഡിറ്റ് റേറ്റിംഗ് “BBB-” ആയി നിലനിർത്തി. ഒപ്പം സ്റ്റാറ്റസ് നെഗറ്റീവിൽ നിന്നും സ്റ്റേബിളിലേക്ക് മാറ്റി.
Adani Green Energy: 750 മില്യൺ ഡോളർ വിദേശ കറൻസി ബോണ്ടുകൾ ഇന്ത്യയിലെ ഐഎൻഎക്സിന്റെ ഗ്ലോബൽ സെക്യൂരിറ്റീസ് മാർക്കറ്റ് പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്ത് കമ്പനി. 4.375 ശതമാനം കൂപ്പൺ നിരക്കിൽ
3 വർഷത്തേക്കാണ് ബോണ്ടിന്റെ കാലാവധി.
Angel Broking: ആഗസ്റ്റിൽ കമ്പനി 4.5 ലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കി. ഇതോടെ കമ്പനിയുടെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം 61.5 ലക്ഷമായി.
Punjab National Bank: കടപത്രവിതരണത്തിലൂടെ 6000 കോടി രൂപ സമാഹരിക്കാൻ അനുമതി നൽകി ബാങ്ക്.
Zomato: പലചരക്ക് വിതരണ സേവനം സെപ്റ്റംബർ 17 മുതൽ നിർത്തിവയ്ക്കാൻ ഒരുങ്ങി കമ്പനി.
Granules India: വിവിധ കാരണങ്ങളാൽ യുഎസിലെ വിവിധ ഉത്പന്നങ്ങൾ കമ്പനി തിരികെ വിളിക്കുന്നു.
ഇന്നത്തെ വിപണി സാധ്യത
വ്യാഴാഴ്ച ചെറിയ റേഞ്ചിനുള്ളിൽ 17300- 17380 എന്ന നിലയിൽ അസ്ഥിരമായി നിന്ന നിഫ്റ്റി അവസാന നിമിഷം കത്തിക്കയറി 17369ൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി പൊതുവെ ബെയറിഷായി കാണപ്പെട്ടെങ്കിലും 36500ൽ സപ്പോർട്ട് രേഖപ്പെടുത്തി. തുടർന്ന് 0.23 ശതമാനം നഷ്ടത്തിൽ 36683 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മീഡിയ വ്യാഴാഴ്ച ശക്തമായ മുന്നേറ്റം നടത്തി. മറ്റു മേഖലകൾ അസ്ഥിരമായി കാണപ്പെട്ടു.
യൂറോപ്യൻ വിപണികൾ എല്ലാം തന്നെ താഴേക്ക് നീങ്ങി നഷ്ടത്തിൽ അടച്ചു. യുഎസ് വിപണി ദുർബലമായി തുടർന്ന് കൊണ്ട് വ്യാഴം വെള്ളി ദിവസങ്ങളിൽ നഷ്ടത്തിൽ അടച്ചു.
പാശ്ചാത്യ വിപണികളെ പിന്തുടർന്ന് ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് കാണപ്പെടുന്നത്. അതേസമയം യൂറോപ്യൻ , യുഎസ് ഫ്യൂച്ചേഴ്സ് ലാഭത്തിലാണുള്ളത്.
SGX NIFTY താഴ്ന്ന നിലയിൽ 17,360-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,300-17,290, 17,250, 17200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17400, 17440, 17500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 36,500, 36,200, 36000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,800, 37,000, 37200, 37,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
17400, 17500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 17300, 17000 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. ഇത് സൂചികയുടെ മുകളിലേക്കുള്ള നീക്കം പരിമിതമാണെന്ന സൂചന നൽകുന്നു. അതിനാൽ സൂചിക അസ്ഥിരമാവുകയോ നേരിയ തോതിൽ തിരുത്തലിന് വിധേയമാവുകയോ ചെയ്തേക്കാം.
37000ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 423 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 704 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
കഴിഞ്ഞ ആഴ്ച യുഎസ് വിപണി താഴേക്ക് വീണപ്പോൾ ഇന്ത്യൻ വിപണിയെ അത് ബാധിച്ചിരുന്നില്ല. യുഎസ് വിപണിയുടെ പതനത്തിനൊപ്പം നിഫ്റ്റി ഇന്ന് താഴേക്ക് വീഴുമോ എന്ന് കണ്ട് തന്നെ അറിയാം. വിപണി താഴേക്ക് വീണാൽ തന്നെ പ്രധാന സപ്പോർട്ടുകൾ എവിടെയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ.
അതേസമയം യുഎസ് വിപണയിൽ നേരിയ വീണ്ടെടുക്കൽ കാണപ്പെടുന്നു. ഇത് ഇന്ത്യൻ വിപണിക്ക് പോസിറ്റീവ് പിന്തുണ നൽകിയേക്കും. ഇതിനൊപ്പം ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും യുഎസിലെ പണപ്പെരുപ്പ കണക്കുകൾ നാളെ പുറത്തുവരും. ഇവ വിപണിയെ സ്വധീനിച്ചേക്കും.
ഹെവിവെയിറ്റ് ഓഹരികൾ നിഫ്റ്റിയെ കഴിഞ്ഞ ആഴ്ച പിന്തുണച്ചിരുന്നു. ഈ ആഴ്ച എന്ത് സംഭവിക്കുമെന്ന് നമുക്ക് കണ്ട് തന്നെ അറിയാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

