ഇന്നത്തെ വിപണി വിശകലനം
രാവിലെ നേരിയ ഗ്യാപ്പ് അപ്പിൽ 14,996 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 15000 മറികടന്ന് ദിവസത്തെ ഉയർന്ന നിലയായ 15,051ൽ എത്തിയെങ്കിലും അത് നിലനിർത്താനായില്ല. തുടർന്ന് താഴേക്ക് വീണ സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 19.05 പോയിന്റുകൾ/ 0.13% താഴെയായി 14,910 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
35,352 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്താൻ ശ്രമിച്ചുവെങ്കിലും ദയനീയമായി പരാജയപ്പെട്ടു. ദിവസത്തെ ഏറ്റവും ഉയർന്ന നിലയായ 35,405ൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടതിനെ തുടർന്ന് താഴേക്ക് വീണ സൂചിക 34,744 വരെ പോയെങ്കിലും പിന്നീട് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 377.95 പോയിന്റ്/ 1.07 ശതമാനം താഴെയായി 34,804 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി മാത്രമാണ് ഇന്ന് 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചത്. അതേസമയം നിഫ്റ്റി ബാങ്ക്, നിഫ്റ്റി പി.എസ്.യു ബാങ്ക് എന്നിവ 1 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി.
യൂറോപ്യൻ, ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് ലാഭത്തിലാണ് കാണപ്പെട്ടത്.
നിർണായക വാർത്തകൾ
ASIAN PAINTS ഓഹരി ഇന്ന് 5 ശതമാനത്തിന് അടുത്ത് നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
അസറ്റ് മാനേജ്മെന്റ് കമ്പനിയായ വെല്ലിംഗ്ടൺ മാനേജ്മെന്റ് സിംഗപ്പൂരുമായി മാർച്ച് 18ന് കമ്പനി കോൺഫറൻസ് കോളിൽ പങ്കെടുക്കും.
കൊവിഡ് വാക്സിൻ സ്പുട്നിക് വിയുടെ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയതിന് പിന്നാലെ DR REDDY ഓഹരി വില ഇന്ന് 2.47 ശതമാനം ഉയർന്നു. വാക്സിൻ എത്രത്തോളം ഫലപ്രതമാണെന്ന വിവരം ഉടൻ പുറത്ത് വന്നേക്കും.
സ്പുട്‌നിക് വി കൊവിഡ് വാക്സിൻ 252 ദശലക്ഷം ഡോസുകൾ നിർമ്മിക്കാനും വിതരണം ചെയ്യാനും കരാറിൽ ഒപ്പുവച്ചതിന് പിന്നാലെ Gland Pharma ഓഹരി ഇന്ന് 5 ശതമാനത്തിന് അടുത്ത് നേട്ടംകെെവരിച്ചു.
മാർച്ച് 19ന് ഓഹരികൾ തിരികെ വാങ്ങുമെന്ന് കമ്പനി അറിയിച്ചതിന് പിന്നാലെ Aarti Drugs ഓഹരി 3 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
എ.ജി.ആർ കുടിശികയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടി വാദം കേൾക്കാൻ തുടങ്ങിയതിന് പിന്നാലെ BHARTI AIRTEL, IDEA എന്നീ ഓഹരികൾ ഇന്ന് 1 ശതമാനത്തിന് മുകളിൽ ഉയർന്നു.
TECHM ഒഴികെ നിഫ്റ്റി ഐടിയിലെ എല്ലാ ഓഹരികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. INFY
ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നില കെെവരിച്ചു.
HINDUNILVR, ITC, BRITANNIA ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. പുതിയ തരം കേക്കുകളും പാൽഷേക്കുകളും ഉത്പാദിപ്പിക്കുമെന്ന് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Kalyan Jewellers IPO ഇന്ന് ആരംഭിച്ചു. TITAN ഓഹരി ശക്തമായ മുന്നേറ്റം കാഴ്ചവച്ച് 1500ന് മുകളിൽ അടയ്ക്കപ്പെട്ടു.

വിപണി മുന്നിലേക്ക്
15050 എന്ന നില മറികടക്കാനാകാതെ ദിവസം മുഴുവൻ നിഫ്റ്റി സാങ്കേതികപരമായി ഏറെ ദുർബലമായാണ് കാണപ്പെട്ടത്. 160 പോയിന്റുകൾക്ക് ഇടിയിൽ സൂചിക ഇന്ന് അസ്ഥിരമായി നിന്നു. നിഫ്റ്റിക്ക് ഒപ്പം ബാങ്ക് നിഫ്റ്റിയും ഇന്നലത്തെ നിലയിൽ തന്നെ വ്യാപാരം നടത്തി.
നിഫ്റ്റി മിഡ് കാപ് ഇന്ന് 0.4 ശതമാനവും സ്മോൾ കാപ് 0.3 ശതമാനവും നേട്ടം കെെവരിച്ചു. ആഗോള അന്താരാഷ്ട്ര സ്ഥിതി അനുകൂലമായതിനെ തുടർന്ന് ഐടി ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. വീഴ്ചയ്ക്ക് പിന്നാലെ NASDAQ തിരികെ കയറാൻ
തുടങ്ങി.
യുഎസ് ഫെഡറൽ റിസർവ് നയം എന്താകുമെന്ന ആശങ്കയിലാണ് ആഗോള വിപണി. പലിശ നിരക്കിൽ മാറ്റം വരുത്തിയാൽ അത് വിപണിയെ വലിയ രീതിയിൽ ബാധിക്കും. ഇതിനാലാണ് വിപണി ഏററെ അസ്ഥിരമായി കാണപ്പെടുന്നത്.
ആഗോള വിപണി നന്നായിട്ടും ഇന്ത്യൻ വിപണിയിൽ ലാഭമെടുപ്പ് തുടരുകയാണ്. 14,800 ശക്തമായ സപ്പോർട്ട് ആയി നിലകൊള്ളും. എന്നാൽ നിഫ്റ്റി 15000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ വിപണി ബുള്ളിഷാണെന്ന് പറയാനാകു. വിപണി വീണ്ടും താഴേക്ക് പോയാൽ ഒരു വലിയ പതനത്തിനുള്ള സൂചനയാണ് അതെന്ന് പറയാം. 14500ൽ നിന്നും 14000ക്ക് നീങ്ങിയാൽ അത് അത്ര ശുഭമാണെന്ന് കരുതാനാകില്ല.
യുഎസ് ഫെഡ് യോഗം നടക്കാനിരിക്കെ വിപണി കൂടുതൽ അസ്ഥിരമായേക്കും.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

