വിപണി വിശകലനം
13 ദിവസങ്ങൾ മുമ്പ് എക്കാലത്തേയും ഉയർന്ന നില കെെവരിച്ച നിഫ്റ്റി വീണ്ടും അതേനിലയിലേക്ക് തിരിച്ചെത്തി. ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി ആദ്യ പത്ത് മിനിറ്റിൽ തന്നെ വളരെ വലിയ ഒരു റെഡ് കാൻഡിലിന് സാക്ഷ്യം വഹിച്ചു. തുടർന്ന് 14580ൽ സപ്പോർട്ടെടുത്ത സൂചിക തിരികെ കയറി 14868 എന്ന റിക്കാഡ് നില കെെവരിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റ് മുകളിലായി 14789 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഇന്നും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രാവിലെ ഗ്യാപ്പ് അപ്പിൽ തുറന്ന സൂചിക 34000ൽ സപ്പോർട്ടെടുത്ത് നീങ്ങി. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ പോലെ ശക്തമായ കുതിച്ചുകയറ്റം നടത്താൻ ബാങ്ക് നിഫ്റ്റിക്കായില്ല. 900 പോയിന്റ് മുകളിലേക്കാണ് അവിടെ നിന്നും ബാങ്കിംഗ് സൂചിക കയറിയത്. കഴിഞ്ഞ ദിവസത്തേക്കാൾ 490 പോയിന്റ് മുകളിലായി 34,758 എന്ന നിലയിലാണ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി മെറ്റലിനും ബാങ്കിനുമൊപ്പം നിഫ്റ്റി ഫാർമയും ഇന്ന് നേട്ടം കെെവരിച്ചു. അതേസമയം റിയൽറ്റി, എഫ്.എം.സി.ജി മേഖലകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ പച്ച നിറത്തിലാണ്
വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണി നേരിയ ലാഭത്തിലാണെങ്കിലും ഫ്ലാറ്റായിട്ടാണ് കാണപ്പെടുന്നത്.
നിർണായക വാർത്തകൾ
ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരികൾ ഇന്ന് 7.47 ശതമാനം ഉയർച്ച രേഖപ്പെടുത്തി. വിപണിക്ക് ഒപ്പം ഓഹരി ശക്തമായ കുതിച്ചുകയറ്റമാണ് ദിവസങ്ങളായി കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. മോർഗൻ സ്റ്റാൻലി സ്റ്റോക്കിന് പുറത്ത് പ്രഖ്യാപിച്ചിരുന്ന ടാർഗറ്റ് വിലയും മറികടന്നു.
PowerGrid, Coal India എന്നിവ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ച് നിഫ്റ്റിയുടെ top-gainers പട്ടികയിൽ ഇടം പിടിച്ചു. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ആരംഭിച്ച കമ്പനികളുടെ റാലി തുടരുകയാണ്.
ഫാർമ ഓഹരികൾ മിന്നും പ്രകടനമാണ് ഇന്ന് കാഴ്ചവച്ചത്. Dr Reddy, Divislab, Cipla, SunPharma എന്നീ ഓഹരികൾ നേട്ടം കെെവരിച്ചു. AstraZeneca India താഴേക്ക് വീണുവെങ്കിലും ശക്തമായ സപ്പോർട്ടെടുത്ത് നിലകൊണ്ടു.
ദിവസങ്ങളായുള്ള റാലിക്ക് ശേഷം ShreeCem, UPL എന്നിവ താഴേക്ക് വീണു. പി.വി.ആറിലും 3 ശതമാനം ഇടിവ് രേഖപ്പെടുത്തി.
മൂന്നാം പാദത്തിൽ പ്രതിവർഷ അറ്റായാദം 21 ശതമാനം ഉയർന്ന് 125.1 കോടി രൂപയായതിന് പിന്നാലെ Jubilant Food ഓഹരി 2% ഇടിഞ്ഞു.
Tata Motors ദിവസത്തെ ഉയർന്ന നിലയായ 341ൽ നിന്നും താഴേക്ക് വീണെങ്കിലും കഴിഞ്ഞ ദിവസത്തേക്കാൾ 2.8 ശതമാനം മുകളിലായാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐ.പി.ഒയിൽ 110 ശതമാനം ലിസ്റ്റിംഗ് ഗെയിൻ ഉണ്ടായതിന് പിന്നാലെ Indigo Paints ഓഹരിയിൽ 5 ശതമാനം ഇടിവ് രേഖപ്പെടുത്തി.
Shriram Transport Finance, M&M Finance, Power Finance Corp, Cholamandalam Finance എന്നീ ഓഹരികൾ ഇന്ന് 4 മുതൽ 7 ശതമാനം വരെ നേട്ടം കെെവരിച്ചു.
ഡിസംബറിലെ മൂന്നാം പാദത്തിൽ ഭാരതി എയർടെൽ 853 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയവർഷം 1035 കോടി രൂപ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. പ്രതിവർഷ വരുമാനം 20 ശതമാനം ഉയർന്ന് 21,947 കോടി രൂപയായി. Average Revenue Per User(ARPU) 166 രൂപയായി ഉയർന്നു.

വിപണി മുന്നിലേക്ക്
രാവിലെ 10:10ഓടെ നിഫ്റ്റി ഏക്കാലത്തേയും ഉയർന്ന നില മറികടന്ന് മുന്നേറ്റം തുടർന്നു. ഇത് ഒരു നല്ല സൂചനയാണെങ്കിലും നിഫ്റ്റി 15000 കടക്കില്ലെന്ന ഭയവും വിപണിയിൽ നിലനിൽക്കുന്നുണ്ട്. 15000ൽ വളരെ വലിയ ഒരു ഓപ്പൺ ഇന്റെറസ്റ്റ് കാണപ്പെടുന്നതും ഇതിന്റെ സൂചനായി കരുതാം.
അതേസമയം ആമസോൺ-ഫ്യൂച്ചർ തർക്കം സങ്കീർണമായതോടെ റിലയൻസ് ഓഹരികൾ വീണ്ടും ദുർബലമായി. HDFC Bankന്റെ 1578-1580 എന്ന നില തീർച്ചയായും ശ്രദ്ധിക്കണം. നിരവധി തവണ ഇത് ഒരു റെസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്.
ആഗോള വിപണികളിൽ ലാഭമെടുപ്പ് കാണാൻ സാധിക്കുന്നുണ്ട്. ഇതിനാൽ തന്നെ യൂറോപ്യൻ മാർക്കറ്റുകൾ ഉച്ചയോടെ കൂപ്പുകുത്തി. മിഡ്ക്യാപ് ഫിനാൻഷ്യൽ ഓഹരികൾക്കൊപ്പം ഫാർമ ഓഹരികളിലും ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിക്കുന്നു.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

