ഇന്നത്തെ വിപണി വിശകലനം

ഇരുവശങ്ങളിലേക്കും രൂക്ഷമായ നീക്കം കാഴ്ചവച്ച നിഫ്റ്റി ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി കൊണ്ട് നഷ്ടത്തിൽ അടച്ചു.

നേരിയ ഗ്യാപ്പ് അപ്പിൽ 17833 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. 200 പോയിന്റുകൾ താഴേക്ക് വീണ സൂചിക പിന്നീട് രണ്ട് മണിക്കൂർ കൊണ്ട് തിരികെ കയറി 300 പോയിന്റുകൾക്ക് മുകളിലായി ഉയർന്ന നിലരേഖപ്പെടുത്തി. എന്നാൽ ഇത് നിലനിർത്താൻ സൂചികയ്ക്ക് സാധിച്ചില്ല. ഇവിടെ നിന്നും സൂചിക ദിവസത്തെ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 185 പോയിന്റുകൾ/ 1.04 ശതമാനം താഴെയായി 17671 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

39440 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് ആദ്യത്തെ 10 മിനിറ്റിൽ 1000 പോയിന്റുകൾ താഴേക്ക് വീണു. തുടർന്ന് 38400ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക തിരികെ കയറി 39800 കെെവരിച്ചു. രണ്ട് മണിക്കൂർ കൊണ്ട് 1350 പോയിന്റുകളുടെ റാലിയാണ് ബാങ്കിംഗ് സൂചികയിൽ ഉണ്ടായത്. ശേഷം ദിവസത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക വീണ്ടും 1000 പോയിന്റുകൾ താഴേക്ക് വീഴുകയും പിന്നീട് 500 പോയിന്റുകൾ തിരികെ കയറുകയും ചെയ്തു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 393 പോയിന്റുകൾ/ 1 ശതമാനം താഴെയായി 39115 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഇന്നലത്തെ പതനത്തിന് ശേഷം നിഫ്റ്റി പിഎസ്.യു ബാങ്ക് (+1.45%) മാത്രമാണ് ഇന്ന് നേട്ടം കെെവരിച്ചത്. നിഫ്റ്റി ഐടി (-1.45%), ഫിൻ നിഫ്റ്റി(-1%), ബാങ്ക് നിഫ്റ്റി(-1%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് നിലവിൽ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

സിമന്റ് ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. UltraCements(+2.5%), Shree Cements(+1.5%) രണ്ട് ദിവസമായി മുന്നേറ്റം തുടരുകയാണ്. രണ്ടാം പാദത്തിൽ Shree Cements-ന്റെ പ്രതിവർഷ അറ്റാദായം 5 ശതമാനം വർദ്ധിച്ച് 580 കോടി രൂപയായി.

മറ്റു സിമന്റ് ഓഹരികളായ India Cements(+2.4%), ACC(+2%), Ambuja Cements(+3.7%), Ramco Cement(+4.1%), JK Cement(+3.3%) എന്നിവയും നേട്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ അറ്റാദായം 990 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Dr Reddy’s(+1.9%) ലാഭത്തിൽ അടച്ചു. 715 കോടി രൂപയുടെ അറ്റാദായമാണ് പ്രതീക്ഷിച്ചിരുന്നത്. പോയവർഷം 380 കോടിയായിരുന്നു അറ്റാദായം ലഭിച്ചിരുന്നത്.

വിപണി ഇടിഞ്ഞപ്പോഴും Maruti(+1.5%), Cipla(+1.4%), UPL(+1.4%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.

ഐടി ഓഹരികളും ഇന്ന് നഷ്ടത്തിൽ അടച്ചു. TechM(-3.6%), Infosys(-2.1%) എന്നിവ കൂപ്പുകുത്തി. Coforge(-3.2%), Wipro(-1.5%), Mphasis(-1%)  എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.

Kotak Bank(-3.2%), IndusInd Bank(-3%), Axis Bank(-2.1%) HDFC(-1.9%) എന്നീ ഓഹരികൾ നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിൽ ഇടംനേടി.

ടിക്കറ്റ് ബുക്കിംഗിൽ നിന്ന് ഈടാക്കുന്ന സർവീസ് ചാർജ് റെയിൽവേയുമായി പങ്കിടണമെന്ന നിർദ്ദേശം വന്നതിന് പിന്നാലെ രാവിലെ താഴേക്ക് കൂപ്പുകുത്തി നിരവധി തവണ ലോവർ സർക്യൂട്ട് രേഖപ്പെടുത്തിയ IRCTC ഓഹരി പിന്നീട് 7.42 ശതമാനം നഷ്ടത്തിൽ അടച്ചു. എന്നാൽ ഈ തീരുമാനം പിന്നീട് പിൻവലിച്ചു.

രണ്ടാം പാദഫലങ്ങൾ മോശമായതിനെ തുടർന്ന് RBL Bank(-10.2%) നഷ്ടത്തിൽ അടച്ചു.

റീട്ടെയിൽ ലോൺ ബുക്കിൽ സമ്മർദമൊന്നുമില്ലെന്നും വളർച്ച കാണുന്നുവെന്നും ബാങ്ക് എംഡി പറഞ്ഞതിന് പിന്നാലെ Canara Bank(+9.7%) നേട്ടത്തിൽ അടച്ചു.

7 ശതമാനം ഇൻട്രാഡേ പതനത്തിന് സാക്ഷ്യംവഹിച്ച Indigo(+8.8%) ഓഹരി ഫലങ്ങൾ വന്നതിന് പിന്നാലെ ലാഭത്തിൽ അടച്ചു.

ആൽക്കഹോൾ ഓഹരികളായ United Spirits(+6.1%), UBL(+1.6%), Globus Spirits(+0.5%), GM Breweries(+4.5%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു. Radico(-1.1%) ശതമാനം നഷ്ടത്തിൽ അടച്ചു.

ബ്രോക്കറേജ് വർദ്ധിപ്പിച്ചതിന് പിന്നാലെ Gujarat Gas(+4.7%), Lupin(+4.6%) എന്നീ ഓഹരികൾ ലാഭത്തിൽ അടച്ചു. രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Voltas(+4.2%) ലാഭത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

രാവിലത്തെ നേട്ടം നിലനിർത്താൻ സാധിക്കാതെ വിപണി വീണ്ടും താഴേക്ക് വീണു. ഇത് വിപണി ദുർബലമാണെന്ന സൂചനയാണ് നൽകുന്നത്.

ഈ ആഴ്ചയിൽ എല്ലാ ഓഹരികളും താഴേക്ക് കൂപ്പുകുത്തി. മാസത്തെ ഏറ്റവും മോശം ആഴ്ചയായിരുന്നു ഇത്. ജനുവരിക്ക് ശേഷം നിഫ്റ്റിയിൽ രൂപപ്പെട്ട ഏറ്റവും വലിയ ചുവന്ന വീക്കിലി കാൻഡിലാണിത്.

17600 എന്ന സപ്പോർട്ട് തകർക്കപ്പെട്ടാൽ വരും ദിവസങ്ങളിലും വിപണി ദുർബലമായി തുടർന്നേക്കും.

പൊതു വിപണിയെ അപേക്ഷിച്ച് നിഫ്റ്റി മിഡ്, സ്മോൾ ക്യാപ്പ് എന്നിവ ഇന്നും താഴേക്ക് വീണില്ല.

വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായിട്ട് കൂടി ഇന്ത്യ വിക്സ് താഴേക്ക് വീണു. ഇതിനാൽ 17500-17600 എന്ന റേഞ്ചിനുള്ളിൽ വിപണി അസ്ഥിരമായി നിന്നേക്കുമെന്ന് പ്രതീക്ഷിക്കാം.

ഈ മാസം നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു. കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement